ഖുര്‍ആനില്‍ പറയുന്നതാണ് ഐ.എസ് ചെയ്യുന്നത്, ഇവര്‍ക്കെതിരേ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒന്നിക്കണം: വിവാദപ്രസ്താവനയുമായി തൊഗാഡിയ
കോഴിക്കോട്: അന്യമതസ്ഥരെ പ്രണയിച്ച് വിവാഹം കഴിച്ച് മതം മാറ്റി ഐ.എസ് തീവ്രവാദത്തിന് ആളെ കൂട്ടുകയാണെന്ന് വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ. നല്ല മുസ്‌ലിം, ചീത്ത മുസ്‌ലിം എന്ന ഒന്നില്ലെന്നും ഖുര്‍ആനില്‍ പറയുന്നതാണ് ഐ.എസ് ചെയ്യുന്നത്. താന്‍ ഖുര്‍ആന്‍ വായിച്ചതാണെന്നും തൊഗാഡിയ പറഞ്ഞു. ഐ.എസിന്റെ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരേ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബുദ്ധമതക്കാരും ജൂതന്മാരും ഒന്നിക്കണമെന്നും തൊഗാഡിയ കോഴിക്കോട്ട് മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.
ഐ.എസ്. എല്ലാവര്‍ക്കും ഭീഷണിയാണ്. വ്യാപകമായ ബോധവല്‍ക്കരണത്തിലൂടെ നമ്മുടെ യുവാക്കളെ സംരക്ഷിക്കണം. ഇന്ത്യയെ ഒരു മതനിരപേക്ഷ രാജ്യമായി നിലനിര്‍ത്തണമെങ്കില്‍ ഏകസിവില്‍കോഡ് നടപ്പാക്കണം. ഗുജറാത്തിലും ഉത്തര്‍പ്രദേശിലും ദലിതുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ ചിലര്‍ ചെയ്ത പ്രവര്‍ത്തകളാണെന്നും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും തൊഗാഡിയ പറഞ്ഞു.
വെറുപ്പിന്റെ തത്വശാസ്ത്രം പിന്തുടരുന്നവര്‍ കൊല്ലാനും കൊല്ലപ്പെടാനും ഇഷ്ടപ്പെടുന്നവരാണ്. നമ്മള്‍ ജീവിതത്തെ സ്‌നേഹിക്കുമ്പോള്‍ അവര്‍ ഹത്യയെ സ്‌നേഹിക്കുന്നു. ജര്‍മനിയില്‍ അവര്‍ക്ക് അഭയവും ഭക്ഷണവും നല്‍കിയ ക്രിസ്ത്യന്‍ പുരോഹിതനെയാണ് കൊന്നത്. ഇങ്ങനെ മറ്റാരും ചെയ്യില്ലെന്നും തൊഗാഡിയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."