HOME
DETAILS

എട്ടു മാസത്തെ പ്രതിസന്ധിക്ക് പരിഹാരമായി; ഒന്‍പത് മലയാളികള്‍ നാട്ടിലേക്ക് തിരിച്ചു

  
backup
June 07, 2017 | 5:30 PM

%e0%b4%8e%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf

 

റിയാദ്: ജോലിയും ശമ്പളവുമില്ലാതെ ദുരിത ജീവിതത്തിലായ ഒന്‍പത് മലയാളി തൊഴിലാളികള്‍ക്ക് ഒടുവില്‍ മോചനം. സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് മലപ്പുറം, കോഴിക്കോട്, തൃശൂര്‍, തൊടുപുഴ സ്വദേശികള്‍ക്ക് നാടയണയാന്‍ സാഹചര്യമൊരുക്കിയത്.

കോഴിക്കോട് സ്വദേശി റിസ്‌വാന്‍, മലപ്പുറം സ്വദേശികളായ അജയകുമാര്‍, സലീം, തൊടുപുഴക്കാരായ ഷിബിന്‍ പീറ്റര്‍, പര്‍വീണ്‍, തൃശൂര്‍ സ്വദേശികളായ അന്‍വര്‍, ശംസുദ്ദീന്‍, അരുണ്‍ എറണാകുളം, സുരേഷ് കണ്ണൂര്‍ എന്നിവരാണ് ലേബര്‍ കോടതിയിലെ കേസ് നീണ്ടു പോയതിനാല്‍ സ്വന്തം ചിലവില്‍ നാട്ടിലേക്ക് തിരിച്ചത്.

ജിദ്ദയിലെ ഒരു ഭക്ഷ്യ ഉല്‍പാദന കമ്പനിയിലേക്കെന്ന വ്യാജേനയാണ് ഒന്‍പതംഗ സംഘത്തെ 2014 ഒക്ടോബറില്‍ കേരളത്തിലെ ഒരു ഏജന്‍സി റിക്രൂട്ട് ചെയ്തത്. 35000 രൂപ ശമ്പളം, 8 മണിക്കൂര്‍ ജോലി, ഓവര്‍ടൈം തുടങ്ങിയ വാഗ്ദാനങ്ങളായിരുന്നു 2 വര്‍ഷത്തെ കരാറില്‍ നല്‍കിയിരുന്നത്. എന്നാല്‍ ജിദ്ദയിലെത്തിയപ്പോള്‍ സ്ഥിതി ആകെ മാറി. വേറൊരു കോണ്‍ട്രാക്ടിംഗ് കമ്പനിയിലാണ് ജോലി നല്‍കിയത്. 20000 ല്‍ താഴെ ശമ്പളം. അധിക സമയ ജോലിക്ക് ശമ്പളവും നല്‍കിിയിരുന്നില്ല.

ഈ നിലക്ക് തുടരാന്‍ താല്‍പര്യമില്ലെന്ന് കമ്പനിയോട് പറഞ്ഞെങ്കിലും എക്‌സിറ്റ് നല്‍കാതെ നിര്‍ബന്ധപൂര്‍വ്വം ഇഖാമ പുതുക്കി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍സുലേറ്റിന്റെ സഹായത്തോടെ ലേബര്‍ കോടതിയില്‍ സമീപിക്കുകയായിരുന്നു. ജോലിയും ശമ്പളവുമില്ലാതെ 8 മാസത്തോളം കേസ് നീണ്ടു പോയതിനാല്‍ തൊഴിലാളികള്‍ സ്വന്തം ചിലവില്‍ ടിക്കറ്റെടുത്തു നാട്ടിലേക്ക് പോകാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. ഇതിനിടെ കേന്ദ്ര വിദേശകാര്യ മന്ത്രിയടക്കമുള്ളവര്‍ക്ക് പരാതിയും നല്‍കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago