HOME
DETAILS
MAL
സര്‍വേ ഫലം തെറ്റെന്ന് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്
backup
June 07 2017 | 20:06 PM
ആലപ്പുഴ: വേമ്പനാട്ട് കായലില്‍ മത്സ്യസമ്പത്ത് വര്‍ധിച്ചെന്ന സന്നദ്ധ സംഘടനയുടെ സര്‍വേ ഫലം തെറ്റാണെന്ന് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഉള്‍നാടന്‍ ജലാശയങ്ങളില്‍ വിഷം കലക്കിയുള്ള മത്സ്യബന്ധനം മൂലവും നിരോധിത വലകളും വൈദ്യുതി ഉപയോഗിച്ചും അനധികൃത മത്സ്യബന്ധനം നടത്തുന്നതുമൂലം പല മത്സ്യങ്ങളും വംശനാശം ഭീഷണിയാലാണെന്ന് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് തോട്ടപ്പള്ളി ഗോപാലകൃഷ്ണന് പറഞ്ഞു. ജലാശയങ്ങളില്‍ ഉപ്പുവെള്ളം കയറ്റാത്തതുമൂലം മത്സ്യപ്രജജനം നടക്കുന്നില്ല. ഇതുമൂലം ഉള്‍നാടന്‍ മേഖലയിലെ 80 ശതമാനത്തോളം മത്സ്യസമ്പത്തും നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ എം. കെ. സുധാകരന്, ജോസഫ് കുളങ്ങര, ടി. മോഹനന് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."