മാര്‍പാപ്പയ്ക്ക് ഉ.കൊറിയയിലേക്ക് ക്ഷണം
പ്യോങ്‌യാങ്: രാജ്യാന്തരതലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള പുതിയ നീക്കങ്ങളുമായി ഉത്തര കൊറിയ. ഫ്രാന്‍സിസ് മാര്‍പാപ്പയെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ക്ഷണിച്ചാണ് ഇത്തവണ ഉ.കൊറിയ ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുന്നത്.
വത്തിക്കാനില്‍ സന്ദര്‍ശനം നടത്തുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ. ഇന്നാണ് കിമ്മിന്റെ ആഗ്രഹം മാര്‍പാപ്പയുമായി പങ്കുവച്ചത്. ആവശ്യത്തോട് അദ്ദേഹം അനുകൂലമായി പ്രതികരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
മതാചാരങ്ങള്‍ക്കും മതപ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും ശക്തമായ വിലക്കുള്ള രാജ്യമാണ് ഉ.കൊറിയ. ഇവിടെ ഇതുവരെ ഒരു മാര്‍പാപ്പയും സന്ദര്‍ശനം നടത്തിയിട്ടില്ല.
മാത്രമല്ല, മതപുരോഹിതന്മാരുടെ സന്ദര്‍ശനത്തിനു കടുത്ത നിയന്ത്രണവും രാജ്യത്തുണ്ട്. കഴിഞ്ഞ മാസം കിമ്മും മൂണും നടത്തിയ കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പയെ രാജ്യത്തേക്കു ക്ഷണിക്കാനുള്ള ആഗ്രഹം ഉ.കൊറിയന്‍ ഭരണാധികാരി പങ്കുവച്ചത്. ഇന്നലെ വത്തിക്കാനില്‍ മാര്‍പാപ്പയുമായി നടന്ന അരമണിക്കൂര്‍ കൂടിക്കാഴ്ചയ്ക്കിടെ കിം ഇക്കാര്യം സൂചിപ്പിക്കുകയായിരുന്നു. സമാധാന ചര്‍ച്ചകളുമായി മുന്നോട്ടുപോകണമെന്നും ഒരിക്കലും ഭയന്നു നിര്‍ത്തിവയ്ക്കരുതെന്നും മാര്‍പാപ്പ പ്രതികരിച്ചതായി കിമ്മിന്റെ ഓഫിസ് അറിയിച്ചു.
''ഉ.കൊറിയ സന്ദര്‍ശിക്കാന്‍ കിമ്മിന്റെ സന്ദേശം മാത്രം മതി. എന്നാലും അവരില്‍നിന്ന് ഔദ്യോഗിക ക്ഷണം ലഭിക്കുന്നത് നല്ലതാണ്. ഔദ്യോഗിക ക്ഷണം ലഭിച്ചാല്‍ തീര്‍ച്ചയായും പ്രതികരിക്കും. ഉ.കൊറിയയിലേക്കു പോകുകയും ചെയ്യും''-മാര്‍പാപ്പ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."