ഇന്ത്യന്‍ വംശജയ്ക്ക് യു.എസ് പ്രസിഡന്റിന്റെ ആദരം
ഹൂസ്റ്റണ്‍: ഇന്ത്യന്‍ വംശജയ്ക്ക് യു.എസ് പ്രസിഡന്റിന്റെ പ്രത്യേക ആദരം.
യു.എസില്‍ മനുഷ്യക്കടത്തിനെതിരേ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ഇന്ത്യന്‍ വംശജയായ മിനാല്‍ പട്ടേല്‍ ഡെവിസിനു പ്രത്യേക പുരസ്കാരം ലഭിച്ചത്.
വൈറ്റ് ഹൗസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ആണു പുരസ്കാരം കൈമാറിയത്.
അമേരിക്കന്‍ സംസ്ഥാനമായ ടെക്സാസിലെ പ്രധാന നഗരമായ ഹൂസ്റ്റണിലെ മേയര്‍ സില്‍വെസ്റ്റര്‍ ടര്‍ണറിന്റെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്രത്യേക ഉപദേഷ്ടാവാണ് നിലവില്‍ മിനല്‍ പട്ടേല്‍. മനുഷ്യക്കടത്ത് തടയുന്നതുമായി ബന്ധപ്പെട്ട് ഹൂസ്റ്റണില്‍ മിനല്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവരെ പുരസ്കാരത്തിനു തിരഞ്ഞെടുത്തത്. പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഫോര്‍ കോംപാറ്റിങ് ഹ്യുമന്‍ ട്രാഫിക്കിങ് എന്നു പേരിട്ട പുരസ്കാരം വൈറ്റ് ഹൗസില്‍ ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തിലാണ് അവര്‍ ഏറ്റുവാങ്ങിയത്.
ഇന്ത്യന്‍ ദമ്പതികളുടെ മകളായി അമേരിക്കയില്‍ ജനിച്ച മിനല്‍ പട്ടേല്‍ കനക്ടിക്കട്ട് സര്‍വകലാശാലയില്‍നിന്ന് എം.ബി.എയും ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍നിന്ന് ബിരുദവും നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."