HOME
DETAILS
MAL
ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു
backup
August 23 2019 | 18:08 PM
കൊളംബോ: ഏപ്രില്‍ 21ന് നടന്ന ഭീകരാക്രമണങ്ങളെ തുടര്‍ന്ന് നാലുമാസമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതായി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രഖ്യാ പിച്ചു. ഇതോടെ പ്രസിഡന്റിന്റെ പ്രത്യേക അധികാരങ്ങള്‍ ഇല്ലാതാവും.
258 പേര് കൊല്ലപ്പെട്ട സ്ഫോടനങ്ങളെ തുടര്‍ന്ന് ഓരോ മാസം പിന്നിടുമ്പോഴും അടുത്ത മാസത്തേക്ക് അടിയന്തരാവസ്ഥ നീട്ടിവരുകയായിരുന്നു. ഇതിന്റെ മറവില്‍ രാജ്യത്തെ മുസ്ലിംവേട്ട അരങ്ങേറിയിരുന്നു. വിനോദസഞ്ചാരികളുടെ വരവിനെ അടിയന്തരാവസ്ഥ ബാധിച്ചതിനാല്‍ അതില്‍ ഇളവു വരുത്തണമെന്ന് ടൂറിസം മന്ത്രി ജോണ്‍ അമരതുംഗെ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."