HOME
DETAILS

കാറപകടത്തില്‍ സീറ്റ് ബെല്‍റ്റില്‍ കുരുങ്ങി ഏഴ് വയസുകാരന് ദാരുണാന്ത്യം

  
backup
August 23, 2019 | 7:08 PM

%e0%b4%95%e0%b4%be%e0%b4%b1%e0%b4%aa%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ac%e0%b5%86%e0%b4%b2

 

ചേര്‍ത്തല: ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സീറ്റ് ബെല്‍റ്റില്‍ കുരുങ്ങിയ ഏഴ് വയസുകാരന് ദാരുണാന്ത്യം. കോട്ടയം കാഞ്ഞിരപ്പള്ളി കിഴക്കേതലയ്ക്കല്‍ തോമസ് ജോര്‍ജ്, മറിയം ദമ്പതികളുടെ മകന്‍ ജോഹനാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ ചേര്‍ത്തല തിരുവിഴയിലാണ് സംഭവം. ചെന്നൈയില്‍ നിന്നും മറിയത്തിന്റെ ആലപ്പുഴയിലെ വീട്ടിലേക്കു പോകുകയായിരുന്നു ഇവര്‍.
തമിഴ്‌നാട് മാര്‍ത്താണ്ഡത്തു നിന്നും പെരുമ്പാവൂരേക്കു തടി കയറ്റി പോകുകയായിരുന്ന ലോറിയുമായി ഇടിച്ചാണ് അപകടമുണ്ടായത്. ജോഹന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റിട്ട് ഇരിക്കുകയായിരുന്നു ജോഹന്‍. അപകടത്തിന്റെ ആഘാതത്തില്‍ സീറ്റ് ബെല്‍റ്റ് നെഞ്ചിലും വയറിലുമായി കുരുങ്ങി ആന്തരികാവയവങ്ങള്‍ക്ക് ഏറ്റ ക്ഷതമാണ് മരണകാരണം. ജോഹന്റെ ദേഹത്ത് സീറ്റ് ബെല്‍റ്റ് മുറുകിയ പാടുകളുണ്ട്. തോമസ് ജോര്‍ജാണ് കാര്‍ ഓടിച്ചിരുന്നത്. ഭാര്യ മറിയവും ഇളയ മകള്‍ ദിയയും ഇടതു വശത്താണ് ഇരുന്നിരുന്നത്. അഗ്‌നിശമനസേനയും പൊലിസും ചേര്‍ന്നാണ് കാര്‍ പൊളിച്ച് ഇവരെ പുറത്തെടുത്ത് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. എയര്‍ബാഗ് ഉണ്ടായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. തോമസ് ജോര്‍ജിന് കാലിനും മറിയത്തിന് തലയ്ക്കും കൈയ്ക്കും പരുക്കുണ്ട്. ദിയയ്ക്കും നിസാര പരുക്കേറ്റു. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജോഹന്റെ മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി അര്‍ത്തുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാസ്‌പോർട്ടും ആധാറും വോട്ടർ ഐഡിയും പൗരത്വ രേഖകളല്ലെങ്കിൽ പിന്നെ ഏതാണ് പൗരത്വ തെളിവ്? കേന്ദ്ര നിലപാടിനെതിരെ വിമർശനം

National
  •  a month ago
No Image

കോലിയെ വീഴ്ത്തിയ ഗില്ലാട്ടം; ഇന്ത്യൻ നായകൻ പുത്തൻ നേട്ടത്തിൽ!

Cricket
  •  a month ago
No Image

ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ നീക്കം; ഇറാൻ-ഗൾഫ് അനുരഞ്ജന ചർച്ചകൾക്ക് സഊദി വേദിയായേക്കും

uae
  •  a month ago
No Image

വീണ വിജയന് കുരുക്ക് മുറുകുന്നു; മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ കണ്ടെത്തിയ 134 നിർണായക രേഖകൾ ഇ.ഡിക്ക് കൈമാറി

Kerala
  •  a month ago
No Image

‘ഞാൻ തീർച്ചയായും കളി തുടരും’; 2030 ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിന് മെസ്സിയുടെ വമ്പൻ മറുപടി!

Football
  •  a month ago
No Image

കൊട്ടാരക്കര ടിപ്പർ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം; പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും

Kerala
  •  a month ago
No Image

മുഖ്യമന്ത്രി നാളെ ക്ലിഫ് ഹൗസിലേക്ക് മാറും,ഗൃഹപ്രവേശം രാവിലെ ആറിന്; പ്രതിപക്ഷ നേതാവിന് കന്റോൺമെന്റ് ഹൗസ്

Kerala
  •  a month ago
No Image

എയർബസ് A380 വിമാനങ്ങളുടെ ചിറകുകളിൽ വിള്ളൽ; 48 മണിക്കൂറിനുള്ളിൽ അടിയന്തിര പരിശോധനയുമായി എമിറേറ്റ്സ്

uae
  •  a month ago
No Image

രണ്ടിലൊരാൾ പുറത്തേക്ക്, അത് സഞ്ജുവാകുമോ? വൈഭവിന്റെ എൻട്രിയിൽ പണി വരുന്നത് ആർക്ക്?

Cricket
  •  a month ago
No Image

ലഹരി മാഫിയക്കെതിരെ കടുത്ത നടപടിയുമായി കേരള പൊലിസ്; പൂപ്പാറയിലെ വഴിയോരക്കട ഇടിച്ചുനിരത്തി

Kerala
  •  a month ago