ശ്രീകാര്യത്ത് യുവാക്കളുടെ ആത്മഹത്യ ശ്രമം
ശ്രീകാര്യം: ശബരിമലയില്‍ കോടതിവിധി നടപ്പിലാക്കാന്‍ ഇന്നലെ പൊലിസ് അകമ്പടിയോടെ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ശ്രമം നടത്തുന്നതായ വാര്‍ത്തകളെ തുടര്‍ന്ന് ശ്രീകാര്യത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആത്മഹത്യ ശ്രമം നടത്തി. ശ്രീകാര്യം ജങ്ഷനീലെ മൂന്നു നില കെട്ടിടത്തിന് മുകളില്‍ കയറിയാണ് ഭീഷണിമുഴക്കിയത്.
ഇന്നലെ രാവിലെ 10.30 നായിരുന്നു സംഭവം. ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകരയായ സായി പ്രശാന്ത്, ഉണ്ണി, കേശവന്‍ എന്നിവരാണ് കഴുത്തില്‍ പ്ലാസ്റ്റിക്ക് കയര്‍ കുരുക്കിയ ശേഷം ആത്മമഹത്യ ഭീക്ഷണി മുഴക്കിയത്.
അയ്യപ്പഭക്തരും നാട്ടുകാരും ശരണം വിളികളുമായി റോഡില്‍ തടിച്ച് കൂടിയതോടെ മണിക്കൂറുകളോളം ശ്രീകാര്യത്തും സമീപ പ്രദേശങ്ങളിലും വന്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. ശ്രീകാര്യം എസ്.ഐ സനോജിന്റെ നേതൃത്വത്തില്‍ പൊലിസ് ഇവരെ അനുനയിപ്പിച്ച് താഴെ ഇറക്കുവാന്‍ ശ്രമിച്ചുവെങ്കിലും ഇവര്‍ താഴെയിറങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഉച്ചക്ക് ഒരു മണിയോടു കൂടി കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്ററ്റന്റ് കമ്മിഷണര്‍ അനില്‍കുമാറും മറ്റ് മുതിര്‍ന്ന നേതാക്കളും സ്ഥലത്തെത്തി പ്രവര്‍ത്തകരെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. അവശത അനുഭവപ്പെട്ട ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."