HOME
DETAILS

ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയം: എം.പി

  
backup
October 20 2018 | 04:10 AM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%af%e0%b4%82-%e0%b4%95%e0%b5%88%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%82-%e0%b4%9a%e0%b5%86

കൊല്ലം: ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പ്രസ്താവനയില്‍ പറഞ്ഞു.
പ്രശ്‌നം സങ്കീര്‍ണ്ണമാക്കി സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ത്തതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. അവിശ്വാസികളായ ആക്ടിവിസ്റ്റുകളെ പൊലിസ് സംരക്ഷണം നല്‍കി സന്നിധാനത്തെത്തിച്ച് പ്രകോപനം സൃഷ്ടിക്കുവാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമം അപലപനീയമാണ്. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് വിശ്വാസ ധ്വംസനമാണ് ഇന്ന് ശബരിമലയില്‍ നടന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കും കേരളം ഭരിക്കുന്ന സി.പി.എമ്മിനും ഭരണപരവും നിയമപരവുമായ മാര്‍ഗങ്ങളിലൂടെ പ്രശ്‌നം പരിഹരിക്കാമെന്നിരിക്കെ അതിനു മുതിരാതെ മത സാമുദായിക വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ആപത്കരമാണ്. ബി.ജെ.പിക്കും സംഘപരിവാറിനും വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റിയെടുക്കുന്നതിനുള്ള രഹസ്യ അജണ്ട നടപ്പാക്കുകയാണ് മുഖ്യമന്ത്രി. ശബരിമല വിധിക്ക് സമാനമായ നിരവധി വിധികള്‍ സുപ്രീം കോടതിയില്‍ നിന്നുമുണ്ടായപ്പോള്‍ അതിനെയൊക്കെ അതിജീവിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരച്ചിരുന്നു.
എന്നാല്‍ ഈ വിഷയത്തില്‍ തികച്ചും വിരുദ്ധമായ നിലപാടാണ് സര്‍ക്കാരിന്റേത്. വര്‍ണവിവേചനത്തിന്റെ നാളുകളിലേക്ക് സംസ്ഥാനത്തെ പിന്നോക്കം വലിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവും മുഖ്യമന്ത്രി പദവിക്ക് യോജിക്കാത്തതുമാണെന്നും എം.പി. ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിലും അപകടം; ശുചിമുറിയിലെ കോണ്‍ക്രീറ്റ് പാളി ഇളകിവീണു, ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  23 days ago
No Image

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Kerala
  •  23 days ago
No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  23 days ago
No Image

മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍; കേസ് പരിഗണിക്കുന്നത് മാറ്റി

Kerala
  •  23 days ago
No Image

നിജ്ജാര്‍ വധം: മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ട്രൂഡോ

International
  •  23 days ago
No Image

സംസ്ഥാനം ആവശ്യപ്പെട്ട 2,219 കോടി പരിഗണനയില്‍; വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍

Kerala
  •  23 days ago
No Image

കാസര്‍കോട് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പാല്‍വിതരണം നിര്‍ത്തിവച്ചു, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

Kerala
  •  23 days ago
No Image

പരാതി പരിഹാരത്തിന് മന്ത്രിമാർ നേരിട്ടെത്തും; താലൂക്ക് തല അദാലത്ത് ഡിസംബർ, ജനുവരി മാസത്തിൽ 

Kerala
  •  23 days ago
No Image

മൂന്ന് ട്രെയിനുകളില്‍  ജനറല്‍ സീറ്റുകള്‍ വര്‍ധിക്കും

Kerala
  •  23 days ago
No Image

കോഴിക്കോട് നഗരത്തില്‍ പൊലിസുകാര്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐയ്ക്കും സി.പി.ഒമാര്‍ക്കും പരുക്ക്

Kerala
  •  23 days ago