HOME
DETAILS

മൂല്യനിര്‍ണയത്തില്‍ പങ്കെടുത്ത അധ്യാപകര്‍ക്ക് ഡ്യൂട്ടി ലീവ് നല്‍കാത്ത കോളജുകള്‍ക്കെതിരേ കാലിക്കറ്റ് സര്‍വകലാശയുടെ നടപടി

  
backup
August 24, 2019 | 8:07 AM

univercity656135965245

#എന്‍.എം കോയ പള്ളിക്കല്‍


തേഞ്ഞിപ്പലം: മൂല്യനിര്‍ണയത്തില്‍ പങ്കെടുത്ത അധ്യാപകര്‍ക്ക് ഡ്യൂട്ടി ലീവ് നല്‍കാന്‍ തയാറാകാത്ത കോളജുകള്‍ക്കെതിരേ കാലിക്കറ്റ് സര്‍വകലാശാല നടപടിക്കൊരുങ്ങുന്നു. അധ്യാപകര്‍ക്ക് ഡ്യൂട്ടി ലീവ് നല്‍കാന്‍ സര്‍വകലാശാല പ്രത്യേക ഉത്തരവിറക്കിയിരുന്നു. ഇത് അംഗീകരിക്കാത്ത സ്വാശ്രയ കോളജ് പ്രിന്‍സിപ്പല്‍ അസോസിയേഷന്റെ പിടിവാശിക്കാണ് ഇപ്പോള്‍ തിരിച്ചടിയുണ്ടായിരിക്കുന്നത്.
ഉത്തരവ് അംഗീകരിക്കാതിരിക്കുകയും ഡ്യൂട്ടി ലീവ് നല്‍കാതെ പരീക്ഷാ ഫലം യഥാസമയം പ്രസിദ്ധീകരിക്കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി. ശിവദാസന്‍ മുന്നറിയിപ്പ് നല്‍കി. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പ്രസ്തുത ഉത്തരവ് അംഗീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്നാണ് പരീക്ഷാ കണ്‍ട്രോളര്‍ വ്യക്തമാക്കുന്നത്.
സര്‍വകലാശാലക്ക് കീഴിലെ അധ്യാപകര്‍ക്ക് അനിശ്ചിതമായി മുടങ്ങിക്കിടക്കുന്ന പരീക്ഷാ മൂല്യനിര്‍ണയ വേതനം വിതരണം ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ തീരുമാനമായി.
ഓഗസ്റ്റ് 27, 29 തിയതികളില്‍ പരീക്ഷാ ഭവനില്‍നിന്ന് വേതനം നേരിട്ട് വിതരണം ചെയ്യും. അതത് പരീക്ഷാ കേന്ദ്രങ്ങളിലെ ചെയര്‍മാന്‍മാര്‍ മുഖേനയാണ് വിതരണം നടത്തുക.
ഇതുമായി ബന്ധപ്പെട്ട് മുഴുവന്‍ പരീക്ഷാ ചെയര്‍മാന്‍മാര്‍ക്കും നിര്‍ദേശവും നല്‍കിക്കഴിഞ്ഞു.പരീക്ഷാ മൂല്യനിര്‍ണയ വേതനം അനിശ്ചിതമായി മുടങ്ങിയതിനെ തുടര്‍ന്ന് സ്വാശ്രയ കോളജ് അധ്യാപകര്‍ നടത്തിവന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രത്യേക പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റി കൂടി അടിയന്തര തീരുമാനമെടുക്കുകയായിരുന്നുവെന്ന് സ്വാശ്രയ കോളജ് അധ്യാപക സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
പരീക്ഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍ പരിഹരിക്കുന്നതിനുള്ള തീരുമാനം അടുത്ത സിന്‍ഡിക്കേറ്റില്‍ ഉണ്ടാകുമെന്നും ഇവര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യോമപാത ഭാഗികമായി തുറന്നു; സര്‍വിസുകള്‍ പുനഃസ്ഥാപിച്ച് എമിറേറ്റ്‌സ്

uae
  •  6 minutes ago
No Image

കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ ഇല്ല; കർശന നിയന്ത്രണത്തിനൊരുങ്ങി കർണാടകയും, ആന്ധ്രയും

National
  •  12 minutes ago
No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  32 minutes ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  40 minutes ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  an hour ago
No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  an hour ago
No Image

സഞ്ജുവിന്റെ ക്വിന്റലടി; ആർച്ചറിന്റെ തലയിൽ വീണത് നാണക്കേടിന്റെ റെക്കോർഡ്

Cricket
  •  2 hours ago
No Image

എടിഎം കാർഡ് വേണ്ട, പക്ഷെ 'ഫ്രീ' അല്ല; യുപിഐ വഴിയുള്ള പണം പിൻവലിക്കലിനും നിയന്ത്രണവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

Kerala
  •  2 hours ago
No Image

ഗണേഷ് കുമാർ കെഎസ്ആർടിസിയുടെ ഐശ്വര്യം; ​ഗതാ​ഗത മന്ത്രിയെ വേദിയിലിരുത്തി പ്രശംസിച്ച് ഹൈബി ഈഡൻ എംപി

Kerala
  •  2 hours ago
No Image

വ്യാജ മോഷണക്കുറ്റം: കാസർ​കോട് യുവതിയുടെ മരണത്തിൽ അയൽവാസി അറസ്റ്റിൽ

Kerala
  •  2 hours ago