പ്ലസ് വണ്‍ പ്രവേശനം: വിദ്യാര്‍ഥികളെ വട്ടം കറക്കുന്നത് പ്രതിഷേധാര്‍ഹം: എം.എസ്.എഫ്
കാസര്‍കോട്: പ്ലസ് വണ്‍ പ്രവേശനത്തിനു വേണ്ടി അപേക്ഷ സമര്‍പ്പിക്കാനെത്തുന്ന സി.ബി.എസ്.ഇ വിദ്യാര്‍ഥികളെ നേറ്റിവിറ്റി, കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സമര്‍പ്പിക്കാനാവശ്യപ്പെട്ട് ചില സ്‌കൂള്‍ മാനേജുമെന്റുകള്‍ തിരിച്ചയക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്നു എം.എസ്.എഫ് ജില്ലാ കമ്മിറ്റി.
വളരെ വൈകി റിസല്‍ട്ട് വരുന്നതിനാല്‍ സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പ്രവേശന പ്രക്രിയയ്ക്കു വളരെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാവില്ലെന്നിരിക്കെ വിദ്യാര്‍ഥികളൂടെ പ്രവേശനം തടയാന്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. മാത്രമല്ല അഡ്മിഷന്‍ സമയത്ത് മാത്രമേ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സമര്‍പ്പിക്കേണ്ടതുള്ളു. വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കുന്ന ഇത്തരം നടപടികളില്‍ നിന്ന് മാനേജ്‌മെന്റുകള്‍ പിന്തിരിയണമെന്നും എം.എസ്.എഫ്. ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടിയും ജന.സെക്രട്ടറി സി.ഐ.എ ഹമീദും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."