ഗുജറാത്ത് കത്തുന്നതിനു കാരണം 13 വര്‍ഷത്തെ മോദി ഭരണം: രാഹുല്‍
ന്യൂഡല്‍ഹി: ഗുജറാത്ത് കത്തുന്നതിനു കാരണം 13 വര്‍ഷത്തെ നരേന്ദ്ര മോദിയുടെ ഭരണമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രണ്ടു വര്‍ഷത്തെ ആനന്ദിബെന്‍ ഭരണത്തെ കുറ്റപ്പെടുത്താനാവില്ലെന്നും അവരെ ബലിയാടാക്കി ബി.ജെ.പി രക്ഷപ്പെടില്ലെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. പട്ടേല്‍ പ്രക്ഷോഭത്തിനു പിന്നാലെ ദലിത് പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന് ഗുജറാത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി അനന്ദിബെന്‍ രാജിവച്ച സാഹചചര്യത്തിലാണ് രാഹുലിന്റെ പ്രതികരണം.
ആനന്ദിബെന്‍ രാജിവച്ചത് ബി.ജെ.പിയുടെ ഉന്നത നേതൃത്വത്തിന്റെ സമ്മര്‍ദ്ദ ഫലമായാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് നടപടിയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശങ്കര്‍സിങ് വഗേല ആരോപിച്ചു. 2017ല്‍ തോല്‍ക്കുമെന്ന് ബി.ജെ.പി ഉറപ്പാക്കിയെന്നും വഗേല പറഞ്ഞു.
ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടക്കാന്‍ സാധ്യതയുണ്ടെന്നു ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സിന്‍ഹ് സോളങ്കി വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."