യുവാവ് സ്വയം തീകൊളുത്തി കാമുകിയെ പുണര്‍ന്നു
പുതുച്ചേരി:പ്രണയം തലയ്ക്കു പിടിച്ച യുവാവ് സ്വയം തീകൊളുത്തി കാമുകിയെ പുണര്‍ന്നു വെന്തുമരിച്ചു.യുവതി ഗുരുതരാവസ്ഥയില്‍. പുതുച്ചേരിയിലാണ് സംഭവം. സഹോദരങ്ങള്‍ക്കൊപ്പം ടി.വി കണ്ടുകൊണ്ടിരുന്ന പതിനേഴുകാരിയെയാണ് സെന്തിലെന്ന 32 കാരന് സ്വയം തീ കൊളുത്തി കെട്ടിപ്പിടിച്ചത്.
ഒരു വര്‍ഷത്തിലേറെയായി സെന്തില്‍ പ്രേമാഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടിയുടെ പിന്നാലെ നടക്കുന്നു. എന്നാല്‍ പെണ്‍കുട്ടി വഴങ്ങിയില്ല. ഡ്രൈവറായ ഇയാള്‍ക്കെതിരേ കുട്ടിയുടെ വീട്ടുകാര്‍ നിരവധി തവണ പൊലിസില്‍ പരാതി നല്‍കിയിരുന്നു. സംഭവം നടക്കുന്ന ദിവസം കുട്ടിയുടെ രക്ഷിതാക്കള്‍ ജോലിക്കായി പുറത്തു പോയിരിക്കയായിരുന്നു. വീടിനടുത്ത് തക്കം പാര്‍ത്തിരുന്ന സെന്തില്‍ ഉച്ചയോടെ വീട്ടിനുള്ളില്‍ കടന്ന് മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തി. ശേഷം പെണ്‍കുട്ടിയെ വലിച്ച് തന്നോടൊപ്പം മുറുകെ ചേര്‍ത്തുപിടിക്കുകയായിരുന്നു.
75 ശതമാനത്തോളം പൊള്ളലേറ്റ കുട്ടി ഇപ്പോള്‍ ആശുപത്രിയിലാണ്. സെന്തില്‍ അന്നു വൈകുന്നേരം തന്നെ മരിച്ചു. പ്രതി മദ്യപാനിയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."