ദ.കൊറിയയില്‍ ഫോക്സ്വാഗണ് വില്പന നിര്‍ത്തി
സിയൂള്‍: ഫോക്സ്വാഗന്റെ 80 മോഡല്‍ കാറുകളുടെ വില്പന ദക്ഷിണ കൊറിയ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ആഗോള പ്രശസ്ത മോഡലുകളായ ജെറ്റയും ഗോള്‍ഫും ഉള്‍പ്പെടെ 32 വിഭാഗങ്ങളില്‍ വില്പനയാണ് നിര്‍ത്തിവച്ചത്. മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ മറികടക്കാന്‍ കാറുകളില്‍ പ്രത്യേക സോഫ്റ്റ്വെയര് ഘടിപ്പിച്ച് കൃത്രിമം കാണിച്ചതിന്റെ പേരില്‍ കമ്പനിക്ക് 16 ദശലക്ഷം യു.എസ് ഡോളര്‍ പിഴയും ചുമത്തിയിട്ടുണ്ട്.
ഇതേ കാരണത്താല്‍ കഴിഞ്ഞ വര്‍ഷവും ഫോക്സ്വാഗണിന് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ പിഴ ചുമത്തിയിരുന്നു.
മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കാന്‍ കാറുകളില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ യുറോപ്പിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ ഫോക്സ്വാഗണ് ആഗോളവ്യാപകമായി വിമര്‍ശനവും നടപടികളും നേരിട്ടിരുന്നു. ഫോക്സ്വാഗണിന്റെ ലക്ഷ്വറി ബ്രാന്‍ഡുകളായ ബെന്റ്ലി, ഓഡി എന്നിവയുടെ വില്പനയേയും ഇതു ബാധിക്കും. ഇവയുടെ പ്രധാന മാര്‍ക്കറ്റാണ് ദക്ഷിണ കൊറിയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."