മാനന്തവാടി നഗരത്തില്‍ ഇന്ന് മുതല്‍ ഗതാഗത ക്രമീകരണം
മാനന്തവാടി: ടൗണിലെ പൊട്ടിപ്പൊളിഞ്ഞ എല്‍.എഫ് ജങ്ഷന്‍ ഇന്റര്‍ലോക്ക് ചെയ്യുന്ന പ്രവൃത്തി ഇന്ന് ആരംഭിക്കും.
പ്രവൃത്തിയുടെ ഭാഗമായി ടൗണില്‍ രണ്ടാഴ്ച്ചത്തേക്ക് ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി. ബസുകളും ചരക്ക് വാഹനങ്ങളും ശനിയാഴ്ച്ചമുതല്‍ പുതിയ ക്രമീകരണം അനുസരിച്ചുവേണം സര്‍വിസ് നടത്താന്‍. മറ്റുവാഹനങ്ങള്‍ക്ക് തൊട്ടടുത്ത ദിവസംമുതല്‍ നിയന്ത്രണമുണ്ടാകും.
നാലാംമൈല്‍ ഭാഗത്ത് നിന്നും വന്ന് മാനന്തവാടിയില്‍ സര്‍വിസ് അവസാനിപ്പിക്കുന്ന ബസുകള്‍ പഞ്ചായത്ത് ബസ് സ്റ്റാന്റില്‍ സര്‍വിസ് അവസാനിപ്പിച്ച് കെ.എസ്.ഇ.ബി ഓഫിസിന് സമീപം പാര്‍ക്ക് ചെയ്യണം.
ഇവിടെനിന്നും ടൗണിലേക്ക് വാരാതെ തിരികെ സര്‍വിസ് നടത്തണം. തലപ്പുഴ ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ കോഫി ഹൗസിന് സമീപം ആളെ ഇറക്കി ചെറ്റപ്പാലം ഭാഗത്ത് പാര്‍ക്ക് ചെയ്ത് ഗാന്ധിപാര്‍ക്ക് വഴി തിരികെ പോകണം. ചൂട്ടക്കടവ് ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ കണ്ണങ്കണ്ടിയുടെ മുന്‍വശം ആളെ ഇറക്കി താഴെയങ്ങാടി വഴി സ്റ്റാന്റിലെത്തി തിരിച്ച് എല്‍.എഫ് യുപി സ്‌ക്കൂള്‍ ജങ്ഷന്‍(ഇവിടെ ഒരുവശത്തായിരിക്കും പ്രവൃത്തി) വഴി തിരികെ പോകണം.
വള്ളിയൂര്‍ക്കാവ് ഭാഗങ്ങളില്‍ നിന്നും വരുന്ന ബസുകള്‍ പാറക്കല്‍ ടൂറിസ്റ്റ്‌ഹോമിന് സമീപം ആളെ ഇറക്കി എല്‍.എഫ് യു.പി ജങ്ഷന്‍-ഗാന്ധിപാര്‍ക്ക് വഴി വഴി സര്‍വിസ് നടത്തണം.
അനുവദിക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവു. ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി താല്‍ക്കാലികമായി നടപ്പാക്കുന്ന ട്രാഫിക് ക്രമീകരണത്തില്‍ യാത്രക്കാരും വ്യാപാരികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് നഗരസഭ ഭരണസമിതി അഭ്യര്‍ഥിച്ചു. സെന്റ് ജോസഫ്‌സ് റോഡില്‍നിന്നും തുടങ്ങി എല്‍.എഫ് സ്‌കൂളിന്റെ താഴെവരെയുള്ള 4500 സ്‌ക്വയര്‍ഫീറ്റാണ് ഇന്റര്‍ലോക്ക് ചെയ്യുന്നത്. നേരത്തെ ടൗണിലെ കെ.ടി ജങ്ഷന്‍ ഇന്റര്‍ലോക്ക് ചെയ്ത് നവീകരിച്ചിരുന്നു. മഴക്കാലത്ത് ഇവിടെയും വലിയ കുഴികള്‍ രൂപപ്പെടുമായിരുന്നു.
ഇന്റര്‍ലോക്ക് ചെയ്തശേഷം ഉണ്ടായ പ്രളയത്തില്‍പോലും റോഡ് തകര്‍ന്നില്ല. ഈ അനുഭവത്തില്‍നിന്നുമാണ് എല്‍.എഫ് ജങ്ഷനും ഇന്റര്‍ലോക്ക് ചെയ്യാന്‍ തീരുമാനിച്ചത്. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ വര്‍ഷാവര്‍ഷമുള്ള ഇവിടുത്തെ റോഡ് തകര്‍ച്ചക്കും ഗതാഗത പ്രശ്‌നത്തിനും പരിഹാരമാകും.
ഈ പ്രവൃത്തിയുടെ തുടര്‍ച്ചയായി ടൗണ്‍റോഡുകളുടെ നവീകരണവും നടത്തും. ഈ മാസം അവസാനത്തിനുള്ളില്‍ നഗരറോഡുകളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കലാണ് പൊതുമരാമത്ത് അധികൃതരുടെ ലക്ഷ്യം.
ഈ ജങ്ഷന്‍ കുടി ഇന്റര്‍ലോക്ക് പതിച്ച് കഴിയുന്നതോടെ മാനന്തവാടി നഗരത്തിന്റെ മുഖച്ചായ മാറുന്നതിനും നഗരവികസനത്തില്‍ ഒരു പുതിയ കാല്‍വെപ്പ് കൂടിയായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."