HOME
DETAILS

എഫ്.ബി.ഐയിലെ ചൈനീസ് ചാരന്‍ കുറ്റക്കാരനെന്ന് കോടതി

  
backup
August 02 2016 | 19:08 PM

%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%ac%e0%b4%bf-%e0%b4%90%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9a%e0%b5%88%e0%b4%a8%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d

വാഷിങ്ടണ്‍: എഫ്.ബി.ഐയിലെ ഇലക്ട്രോണിക് ടെക്്‌നീഷ്യനായ ചൈനീസ് വംശജന്‍ ചൈനയ്ക്കു വേണ്ടി സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തി. കുന്‍ ഷാന്‍ ചുങ് എന്ന ജോ ചുന്‍ (46) ആണ് യു.എസ് ദേശീയ അന്വേഷണ ഏജന്‍സിയുടെ വിവരങ്ങള്‍ ചൈനയ്ക്കു വേണ്ടി ചോര്‍ത്തിയത്. കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 1997 മുതലാണ് ചുന്‍ എഫ്.ബി.ഐയില്‍ ജോലി ആരംഭിച്ചത്. മാന്‍ഹട്ടിലെ കോടതിയാണ് ചുന്‍ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് ചുന്നിനെ അറസ്റ്റ് ചെയ്തത്.

എന്നാല്‍ വിവരം യു.എസ് ഔദ്യോഗികമായി പുറത്തു വിട്ടത് തിങ്കളാഴ്ചയായിരുന്നു. 2011 മുതല്‍ 2016 വരെ ചൈനീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിച്ചതായി ഇദ്ദേഹം കോടതിയില്‍ സമ്മതിച്ചു. അതീവരഹസ്യ സ്വഭാവമുള്ള വിവരങ്ങളും ഇയാള്‍ ചൈനയ്ക്കു കൈമാറി. എഫ്.ബി.ഐ ഏജന്റുമാരുടെ യാത്രാവിവരങ്ങള്‍, എഫ്.ബി.ഐയുടെ ആഭ്യന്തര പ്രവര്‍ത്തന രീതി ചാര്‍ട്ട്, രഹസ്യ മേഖലകളുടെ ചിത്രങ്ങള്‍, നീരീക്ഷണ സംവിധാനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ചോര്‍ത്തിയതായി അസി. യു.എസ് അറ്റോര്‍ണി എമില്‍ ബോവ് പറഞ്ഞു.

ചൈനയില്‍ ജനിച്ച ചുന്‍ പിന്നീട് യു.എസ് പൗരത്വം സ്വീകരിക്കുകയായിരുന്നു. ചെയ്ത തെറ്റില്‍ ചുന്‍ മാപ്പുചോദിച്ചു. വാദം കേള്‍ക്കലിനു ശേഷം ചുന്നിനെ ജാമ്യത്തില്‍വിട്ടു. കേസില്‍ ഡിസംബര്‍ രണ്ടിന് വീണ്ടും വാദം കേള്‍ക്കും. 27 മാസത്തിനകം കോടതി വിധിക്കെതിരേ ചുന്നിന് അപ്പീല്‍ നല്‍കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago