HOME
DETAILS
MAL
വിദേശനാണ്യ കരുതല്‍ശേഖരം വര്‍ധിച്ചു
backup
August 02 2016 | 19:08 PM
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ശേഖരം കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ വര്‍ധിച്ചതായി രാജ്യസഭയില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി അര്ജുന് റാം മേഖ്വാള് എം.പി വീരേന്ദ്രകുമാറിനെ അറിയിച്ചു.
മാര്‍ച്ച് 2014ല്‍ അവസാനിച്ചവര്ഷം 304.2 ശതകോടി യു.എസ് ഡോളറായിരുന്നു രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ശേഖരം. 2015 മാര്‍ച്ചില്‍ അവസാനിച്ചവര്ഷം ഇത് 341.6 ശതകോടി യു.എസ് ഡോളറും കഴിഞ്ഞമാസം വരെ ഇത് 363.4 ശതകോടി യു.എസ് ഡോളറുമാണ്. മറുപടിക്കൊപ്പം മന്ത്രി സമര്‍പ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."