HOME
DETAILS

രോഗം പടരുമ്പോഴും ആരോഗ്യ മേഖലയിലെ പ്രധാന തസ്തികകള്‍ ഒഴിഞ്ഞുതന്നെ

  
backup
August 02 2016 | 19:08 PM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%82-%e0%b4%aa%e0%b4%9f%e0%b4%b0%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b4%e0%b5%81%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af

കോഴിക്കോട്: പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കേണ്ട ആരോഗ്യ വകുപ്പിലെ പ്രധാന തസ്തികകളില്‍ അഞ്ചു ജില്ലകളില്‍ ആളില്ല. ജലജന്യ രോഗങ്ങളായ മലമ്പനി, ഡെങ്കിപ്പനി എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും റിപ്പോര്‍ട്ടുചെയ്യുകയും ചെയ്യേണ്ട ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റുകള്‍ക്ക് നേതൃത്വം നല്‍കേണ്ട ബയോളജിസ്റ്റ് തസ്തികകളാണ് അഞ്ചു ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുന്നത്. വയനാട്, മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലാണ് ഈ തസ്തികയില്‍ ആളില്ലാത്തത്.

ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തിലാണ് കൊതുക് സാന്ദ്രതാ പഠനവും നിയന്ത്രണവും ഫലപ്രദമായി ഏകോപിച്ച് നടപ്പാക്കേണ്ടത്. ഇതര സംസ്ഥാന തൊഴിലാളികളില്‍ ഉള്‍പ്പടെ പലരിലും മലമ്പനി കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുമ്പോഴും രണ്ടു ജില്ലകളില്‍ മലേറിയ ഓഫിസര്‍ തസ്‌കികയും ഒഴിഞ്ഞു കിടക്കുകയാണ്. എറണാകുളം ജില്ലയില്‍ സീനിയര്‍ ബയോളജിസ്റ്റ് തസ്തികയും ജൂണ്‍ മുതല്‍ ഒഴിഞ്ഞു കിടക്കുകയാണ്.

പകര്‍ച്ചാരോഗങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന മലപ്പുറം ജില്ലയിലെ ആരോഗ്യവകുപ്പിലെ പ്രധാനതസ്തികകള്‍ പലതും ഇപ്പോഴും നികത്തപ്പെട്ടിട്ടില്ല. ഡിഫ്തീരിയ, കോളറ, മലമ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ പടരുമ്പോള്‍ പല ബ്ലോക്കിലും സൂപ്പര്‍വൈസറി തസ്തികകള്‍ ഇല്ലാതയോ നികത്താതയോ കിടക്കുകയാണ്.

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ആദിവാസികളുള്ള ചുങ്കത്തറ ബ്ലോക്കിലെ അവസ്ഥ വളരെ ദയനീയമാണ്. എട്ടു പഞ്ചായത്തുകള്‍ അടങ്ങിയ ഈ ബ്ലോക്കില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ലേഡി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്നീ തസ്തികകള്‍ ഇല്ല.

ബ്ലോക്കിലെ ചുമതല മുഴുവന്‍ വഹിക്കാന്‍ പഞ്ചായത്ത് സൂപ്പര്‍വൈസര്‍മാരെ ഏല്‍പിച്ചിരിക്കുകയാണ്. ഭാരിച്ച അധികചുമതല കാരണം ഇവരുടെ പ്രവര്‍ത്തനവും താളംതെറ്റുകയാണ്. ഓമാനൂര്‍ ബ്ലോക്കിലും ഈ തസ്തികയില്ല. പ്രതിരോധ കുത്തിവയ്പ്പില്‍ ഏറ്റവും പിറകിലാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബ്ലോക്കുകളില്‍ ഒന്നായ വളവന്നൂരില്‍ ഈ പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ട ലേഡി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ തസ്തിക സ്ഥിരമായി ആളില്ലാത്ത അവസ്ഥിലാണ്. ജനസാന്ദ്രത കൂടുതലുള്ള മലപ്പുറത്ത് മറ്റു ജില്ലകളിലേതിനു സമാനമായ തസ്തികകള്‍ മാത്രമാണുള്ളത്. പല സ്ഥലങ്ങളിലും ആവശ്യത്തിനനുസരിച്ചുള്ള ആരോഗ്യ കേന്ദ്രങ്ങളും ജോലിക്കാരുമില്ല. ഈ അടിസ്ഥാന പ്രശ്‌നം പരിഹരിക്കാതെ ജില്ലയിലെ ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹിക്കാനാകില്ലെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago