ശാരീരിക വൈകല്യമുള്ളവര്‍ക്ക് ദേശീയ പുരസ്‌കാരത്തിന് അപേക്ഷിക്കാം
ശാരീരിക വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 2016ലെ ദേശീയ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. മികച്ച വികലാംഗ ജീവനക്കാര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, വികലാംഗര്‍ക്കു നിയമനം നല്‍കിയിട്ടുള്ള തൊഴില്‍ ദായകര്‍, ബെസ്റ്റ് പ്ലേസ്‌മെന്റ് ഓഫിസര്‍ അല്ലെങ്കില്‍ ഏജന്‍സി, വികലാംഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍, റോള്‍ മോഡല്‍ അവാര്‍ഡ്, വികലാംഗരുടെ ഉന്നമന്നത്തിനായി നൂതന സാങ്കേതികവിദ്യ കണ്ടുപിടിച്ചവര്‍, വികലാംഗര്‍ക്കു തടസമില്ലാതെ ചുറ്റുപാട് സൃഷ്ടിക്കുന്നതിനു മികച്ച പ്രകടനം നടത്തുന്നവര്‍, പുനരധിവാസ പ്രവര്‍ത്തനം നടത്തുന്ന ഏറ്റവും മികച്ച ജില്ല, നാഷണല്‍ ഹാന്‍ഡിക്കേപ്പ്ഡ് ഫിനാന്‍സ് ആന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ മികച്ച ചാനലൈസിങ് ഏജന്‍സി, സൃഷ്ടിപരമായ കഴിവുതെളിയിച്ച വികലാംഗരായ വ്യക്തികള്‍, കുട്ടികള്‍, മികച്ച ബ്രയിലി പ്രസ്, മികച്ച ഉപയോഗപ്രദമായ വെബ്‌സൈറ്റ്, വികലാംഗരെ ശാക്തീകരിക്കുന്നതിനു വിജയം വരിച്ച സംസ്ഥാനം, മികച്ച വികലാംഗ കായികതാരം എന്നിവര്‍ക്കാണ് അപേക്ഷിക്കാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."