HOME
DETAILS

കുട്ടികള്‍ക്കായുള്ള ധീരതാ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

  
backup
August 02 2016 | 19:08 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%a7%e0%b5%80%e0%b4%b0

കുട്ടികള്‍ക്കായുള്ള 2016ലെ ദേശീയ ധീരതാ പ്രവര്‍ത്തനത്തിന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയര്‍ നല്‍കുന്ന രാഷ്ട്രപതിയുടെ അവാര്‍ഡിനും സംസ്ഥാന ശിശുക്ഷേമ സമിതി നല്‍കുന്ന അവാര്‍ഡുകള്‍ക്കുമായി അപേക്ഷ ക്ഷണിച്ചു.

നിര്‍ദിഷ്ട ഫോറത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതി മുഖേനയാണ് അപേക്ഷിക്കേണ്ടത്.

സംഭവം നടക്കുമ്പോള്‍ ആറിനും പതിനെട്ടു വയസിനുമിടയ്ക്കുള്ള അര്‍ഹരായ കുട്ടികള്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യ തിന്മകള്‍, മറ്റു കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കെതിരായും അപ്രതീക്ഷിത അപകടസന്ധിയില്‍നിന്നും സ്വന്തം ജീവന് അപകടവും ഗുരുതരവുമായ പരുക്കുകള്‍ പറ്റുമെന്നതൊന്നും കണക്കിലെടുക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ അവസരോചിതമായി നടത്തിയ ധീരതയും സാഹസികതയുമാണ് യോഗ്യത. സംഭവം നടന്നത് 2014 ജൂലൈ ഒന്നിനും 2015 ജൂണ്‍ 31നുമിടയിലായിരിക്കണം.

ഭാരത് അവാര്‍ഡ്, ഗീതാ ചോപ്രാ അവാര്‍ഡ്, സഞ്ജയ് ചോപ്രാ അവാര്‍ഡ്, ബാപ്പു ഗയധാനി അവാര്‍ഡ് (3 എണ്ണം) ജനറല്‍ അവാര്‍ഡ് എന്നിവയാണ് ദേശീയ ബഹുമതികള്‍.

മെഡലും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന അവാര്‍ഡിനു പുറമേ അര്‍ഹത നേടുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക ചെലവും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയര്‍ വഹിക്കും. അവാര്‍ഡിനര്‍ഹരായ കുട്ടികളെ ശിശുദിനത്തില്‍ പ്രഖ്യാപിക്കും. അപേക്ഷകരെ ശിശുക്ഷേമ സമിതി നല്‍കുന്ന സംസ്ഥാന അവാര്‍ഡിനും പരിഗണിക്കും. ദേശീയ അവാര്‍ഡിനായി കേരളത്തില്‍നിന്നുള്ള അപേക്ഷകര്‍ ശിശുക്ഷേമ സമിതി മുഖേനയാണ് അപേക്ഷിക്കേണ്ടത്.

സാമൂഹ്യ ക്ഷേമ വകുപ്പ്, വനിതാശിശു വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പൊലിസ് എന്നീ വകുപ്പുകള്‍ക്കും കുട്ടികളുടെ പേര് ശുപാര്‍ശ ചെയ്യാം.

തിരുവനന്തപുരത്ത് തൈക്കാട്ടുള്ള ശിശുക്ഷേമ സമിതിയുടെ ഓഫിസില്‍നിന്നു നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ വാങ്ങാം. തപാല്‍ മുഖേന ആവശ്യമുള്ളവര്‍ സ്വന്തം മേല്‍വിലാസമെഴുതിയ പത്ത് രൂപയുടെ തപാല്‍ സ്റ്റാംപൊട്ടിച്ച കവര്‍ സഹിതം അഡ്മിനിസ്‌ട്രേറ്റര്‍, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട് പി.ഒ, തിരുവനന്തപുരം 695 014 വിലാസത്തില്‍ അപേക്ഷിക്കണം.
അപേക്ഷാ ഫോറം ഓഗസ്റ്റ് 31 വരെ വിതരണം ചെയ്യും.

പൂരിപ്പിച്ച അപേക്ഷ അവാര്‍ഡിനര്‍ഹമായ പ്രവര്‍ത്തി, അവയുടെ പത്രവാര്‍ത്തകള്‍ ഇവ ഹിന്ദിയിലോ ഇംഗ്ലീഷിലോ തയാറാക്കി മറ്റു ബന്ധപ്പെട്ട രേഖകളോടൊപ്പം ( 3 പകര്‍പ്പും, 3 ഫോട്ടോയും) അഡ്മിനിസ്‌ട്രേറ്റര്‍, കേരള സംസ്ഥാന ശിശു ക്ഷേമ സമിതി, തൈക്കാട് പി. ഒ, തിരുവനന്തപുരം 695014 വിലാസത്തില്‍ ഓഗസ്റ്റ് 31ന് വൈകിട്ട് അഞ്ചിനു മുന്‍പു ലഭിക്കണം. അപേക്ഷ അയക്കുന്ന കവറിന് പുറത്ത് (National State Bravery Award for children 2015) എന്ന് രേഖപ്പെടുത്തിയിരിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago