ഉറക്കമില്ലാതെ റിയോ
ഒളിംപിക്സ് മത്സരത്തിനുള്ള ദിവസങ്ങള്‍ അടുത്തു വരുന്തോറും റിയോ നഗരത്തിന് ഉറക്കമില്ല. ഒളിംപിക്സ് നല്ല രീതിയില്‍ നടത്തുന്നതിനുള്ള ഓട്ടത്തിലാണ് ബ്രസീല്‍. ഭീഷണിയുള്ളിടത്തെല്ലാം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗെയിംസിന്റെ വേദികള്‍, പ്രധാന വേദി എന്നിവിടങ്ങളിലെല്ലാം കനത്ത സുരക്ഷയുണ്ട്. താരങ്ങള്‍ താമസിക്കുന്ന വില്ലേജ് പരിസരത്തും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാണ്. ബ്രസീലിലെ ഒരു കൂട്ടം നാട്ടുകാര്‍ നടത്തിപ്പിന് എതിരാണെങ്കിലും ആവേശത്തിലാണ് മറ്റുള്ളവര്‍.
അത്ലറ്റിക്സ് ടീമിലെ 30 പേരില്‍ 12 പേര് മാത്രമാണ് നിലവില്‍ റിയോയിലെത്തിയിട്ടുള്ളത്. ഇവര്‍ ഉക്രൈന് കോച്ചിന്റെ കീഴില്‍ പരിശീലനം തുടങ്ങിയിട്ടുണ്ട്. ഹര്‍ഡില്‍സ്, 400 മീറ്റര്‍ റിലോ എന്നിവയിലാണ് അത്ലറ്റിക്സ് വിഭാഗത്തില്‍ നിലവില്‍ പരിശീലനം നടക്കുന്നത്.
പ്രശ്നമുണ്ടാകാന്‍ സാധ്യതയുള്ള നഗരങ്ങളും സുരക്ഷാ വലയത്തിലാണ്. പ്രധാന വേദിയില്‍ ഉദ്ഘാടന പരിപാടികള്‍ക്കായുള്ള റിഹേഴ്സല്‍ നടക്കുന്നുണ്ട്. സുരക്ഷാ ഭീഷണിയുണ്ടെങ്കിലും ഗെയിംസ് വില്ലേജും റിയോ നഗരവും ശാന്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."