HOME
DETAILS

ഇലക്ട്രിക് ഓട്ടോറിക്ഷയുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം

  
backup
October 21 2018 | 02:10 AM

%e0%b4%87%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b5%81

നായിക്കട്ടി: രോഗികളെ ആശുപത്രിയിലേക്കും തിരികെയെത്തിക്കുന്നതിനുമായി ഇലകട്രിക് ഓട്ടോറിക്ഷയുമായി നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രം.
നൂല്‍പ്പുഴ പഞ്ചായത്ത് രണ്ട് ലക്ഷത്തിപതിനായിരം രൂപചിലഴിച്ചാണ് അവശരായ രോഗികള്‍ക്ക് സഹായകമാകുക എന്ന ലക്ഷ്യത്തോടെ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങിയത്.
ഇതിന്റെ ഗുണം ഏറെയും ലഭ്യമാകുക വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായിരിക്കും. സൗജന്യമായിട്ടാണ് ഓട്ടോ സര്‍വിസ് നടത്തുക.
ആദ്യഘട്ടത്തില്‍ ആശുപത്രിയിലെത്തുന്ന അവശരായ രോഗികളെയും ഗര്‍ഭിണികളെയും നിരപ്പത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലും തിരിച്ചും ഓട്ടോയില്‍ എത്തിക്കും.
തുടര്‍ന്ന് ആശുപത്രിയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് ഓട്ടോയുടെ സേവനം ലഭ്യമാക്കാനുമാണ് ലക്ഷ്യം വെക്കുന്നത്.
എല്‍.ഇ.ഡി.ലിതിയം ബാറ്ററി ഉപയോഗിച്ചാണ് ഓട്ടോറിക്ഷ പ്രവര്‍ത്തിക്കുന്നത്. രണ്ട് മണിക്കൂര്‍ ചാര്‍ജ്ജ് ചെയ്താല്‍ 85 കിലോമീറ്റര്‍ സര്‍വിസ് നടത്താന്‍ കഴിയും.
ഇലട്രിക് സംവിധാനത്തിലാണ് വാഹനം ഓടുക എന്നതിനാല്‍ പരിസ്ഥിതി സൗഹാര്‍ദ്ദവുമാണ്. വാഹനത്തിന്റെ രജിസ്‌ട്രേഷനും ബോഡിവര്‍ക്കുകളും പൂര്‍ത്തികരിച്ച് നംവബര്‍ ആദ്യത്തില്‍ തന്നെ രോഗികള്‍ക്ക് ഓട്ടോ സര്‍വിസ് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ.ദാഹര്‍ മുഹമ്മദ് പറഞ്ഞു.
ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന സന്നദ്ധയുവജനസംഘടനകളുടെ സഹായത്തോടെ ഓട്ടോറിക്ഷ സര്‍വിസ് നടത്താനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.
രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രം എന്ന പദവി സ്വന്തമാക്കിയ ആശുപത്രിയാണ് നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രം.
ഇന്ത്യയില്‍ ഗുണനിലവാരമുള്ള ആതുരാലയങ്ങള്‍ കണ്ടെത്താന്‍ നടത്തുന്ന നാഷനല്‍ ക്വാളിറ്റി അഷുറന്‍സ് സര്‍ട്ടിഫിക്കേഷനില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയാണ് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ രാജ്യത്ത് ഒന്നാമതെത്തിയത്.
ആശുപത്രിയില്‍ പാര്‍ക്ക്, ടെലിമെഡിസിന്‍, ഇ ഫാര്‍മസി, ഡിജിറ്റല്‍ ടോക്കണ്‍ കൗണ്ടര്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും ഉണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a month ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a month ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a month ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a month ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  a month ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  a month ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  a month ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  a month ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  a month ago