മാട്ടിറച്ചി വിലക്ക് പാടില്ലെന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പി നേതൃത്വം
ന്യൂഡല്‍ഹി: അറവ് നിയന്ത്രിക്കുന്നതു സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തിനെതിരേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബി.ജെ.പി നേതാക്കള്‍ രംഗത്ത്. അസം, അരുണാചല്‍പ്രദേശ്, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്‍മാരാണ് ബീഫ് വിഷയത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരേ എതിര്‍പ്പ് അറിയിച്ചത്. ബീഫുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം തങ്ങളുടെ പാരമ്പര്യത്തിന് വിരുദ്ധമായതിനാല്‍ പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടു.
അടുത്തയാഴ്ച അമിത്ഷാ ഈ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് കേന്ദ്ര വിജ്ഞാപനത്തെ തള്ളിപ്പറഞ്ഞ് നേതാക്കള്‍ രംഗത്തെത്തിയത്. ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 24 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്.
വിജ്ഞാപനത്തില്‍ ഭേഗദതിയാവശ്യമാണെന്ന് അസം ബി.ജെ.പി അധ്യക്ഷന്‍ രന്‍ജീത് കുമാര്‍ ദാസ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളില്‍ നാഗാജനതയ്ക്ക് ആശങ്കയുണ്ടെന്നും ഇത്തരം നടപടികള്‍മൂലം ബി.ജെ.പി നാഗാ ജനതയുടെ സംസ്‌കാരത്തിന് എതിരാണെന്ന തോന്നലുണ്ടാക്കുമെന്നും നാഗാലാന്‍ഡ് ഘടകം അധ്യക്ഷന്‍ വിസലൂയ് ലൊംങൂ പറഞ്ഞു. ബീഫ് വിഷയത്തില്‍ മേഘാലയയില്‍ നിന്നുള്ള രണ്ടുമുതിര്‍ന്ന നേതാക്കള്‍ അടുത്തിടെ പാര്‍ട്ടിയില്‍ നിന്നുരാജിവയ്ക്കുകയും നിരവധി പ്രവര്‍ത്തകര്‍ രാജിഭീഷണിമുഴക്കിയിട്ടുമുണ്ട്. ശനിയാഴ്ച മേഘാലയയില്‍ ഒരുവിഭാഗം ബി.ജെ.പി നേതാക്കള്‍ ബീഫ് ഫെസ്റ്റ് നടത്താനിരിക്കുകയാണ്.
ഇതിനിടയിലാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബി.ജെ.പി നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."