HOME
DETAILS

കോണ്‍ഗ്രസില്‍ കലാപം

  
backup
August 25 2019 | 22:08 PM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%82

 

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയ ശശി തരൂരിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും. തന്നെ വിമര്‍ശിച്ച ചെന്നിത്തലക്കെതിരേ ശശി തരൂര്‍ രംഗത്തെത്തി.
ഇക്കാര്യത്തില്‍ തന്നെയാരും പഠിപ്പിക്കേണ്ടെന്നു പറഞ്ഞ തരൂര്‍, മോദി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും തന്നെപ്പോലെ മോദിയെ എതിര്‍ത്ത മറ്റൊരാളുണ്ടാകില്ലെന്നും പറഞ്ഞു. താന്‍ ബി.ജെ.പിയെ അനുകൂലിക്കുന്ന ആളല്ല. എതിര്‍ക്കുന്നവരൊക്കെ കേരളത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. അതാണ് അനാവശ്യ വിവാദങ്ങള്‍ക്ക് കാരണം. കെ.പി.സി.സി പ്രസിഡന്റിന് തെറ്റിദ്ധാരണയുണ്ടെങ്കില്‍ ഫോണില്‍ വിളിച്ചെങ്കിലും ചോദിക്കാമായിരുന്നു. ഇക്കാര്യത്തില്‍ താനാരോടും വിവാദത്തിനില്ല.
മനു അഭിഷേക് സിംഗ്‌വിയും ജയറാം രമേശും താനും പറയുന്നത് പാര്‍ട്ടിയെ രക്ഷിക്കാനാണെന്നും തരൂര്‍ പറഞ്ഞു. തരൂരിന്റെ മോദി അനുകൂല പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പ്രസ്താവനയെക്കുറിച്ച് തരൂരിനോട് ചോദിക്കും. ഇത്തരം പ്രസ്താവന തരൂര്‍ നടത്താന്‍ പാടില്ലായിരുന്നുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.ആരുപറഞ്ഞാലും മോദിയുടെ ദുഷ്‌ചെയ്തികള്‍ മറച്ചുവയ്ക്കാനാവില്ലെന്നായിരുന്നു തരൂരിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ചെന്നിത്തല നടത്തിയ പ്രതികരണം. ആയിരം തെറ്റുകള്‍ ചെയ്ത് ശേഷം ഒരു ശരി ചെയ്തുവെന്നുപറഞ്ഞ് മോദിയെ ഉയര്‍ത്തിപ്പിടിക്കേണ്ട ആവശ്യമില്ല.
ജനങ്ങള്‍ക്ക് പൊതുവെ അസ്വീകാര്യമായ നിലപാടാണ് മോദി സ്വീകരിക്കുന്നത്. അദ്ദേഹത്തിന്റെ നയങ്ങള്‍ക്കെതിരായ പോരാട്ടം തുടരും. മോദിയുടെ ഭരണവും അദ്ദേഹത്തിന്റെ നടപടികളും ഇന്ത്യയിലെ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് നമ്മുടെ സമൂഹത്തില്‍ അസ്വീകാര്യമായവയാണ്. ഇത്തരം നിലപാടുകളെ പര്‍വതീകരിച്ച് കാണിക്കേണ്ട ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  14 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  36 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago