HOME
DETAILS

റോഡുകള്‍ ടാറിങ് നടത്തിയില്ല: പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്

  
backup
October 21 2018 | 03:10 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%be%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf

മാള: മെറ്റലിങ് നടത്തി മാസങ്ങള്‍ പലതു കഴിഞ്ഞിട്ടും റോഡുകള്‍ ടാറിങ് നടത്താത്തതിനാല്‍ തകരുന്നു.
കോണ്‍ട്രാക്റ്ററുടെ അനാസ്ഥക്കെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. മാരേക്കാട് നെടുംകുന്ന് റോഡ്, മാരേക്കാട് മസ്ജിദ് റോഡ്, കണ്ണംകാട്ടില്‍ അമ്പലം റോഡ് എന്നീ റോഡുകളാണ് മെറ്റലിങ് നടത്തി ആറു മാസം കഴിഞ്ഞിട്ടും ടാറിങ് നടത്താത്തതിനാല്‍ തകരുന്നത്.
കാലങ്ങളായി തകര്‍ന്നു കിടന്നിരുന്ന ഈ റോഡുകളുടെ നിര്‍മാണത്തിനായി കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്താണു ഫണ്ട് അനുവദിച്ചത്. മാള പഞ്ചായത്തിലെ മൂന്നു റോഡുകള്‍ക്കും പുത്തന്‍ചിറയിലെ മൂന്നു റോഡുകള്‍ക്കുമായി ഒരു കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് വകയിരുത്തിയത്. ഫണ്ട് അനുവദിച്ചു മൂന്നു വര്‍ഷം കഴിഞ്ഞിട്ടും റോഡ് നിര്‍മാണം നടത്താത്ത കോണ്‍ട്രാക്ടറുടെ നടപടിക്കെതിരേ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തു വന്നതിന് ശേഷമാണു മെറ്റലിങ് നടത്തിയത്. കാലവര്‍ഷം കഴിയുന്നതോടെ ടാറിങ് നടത്താമെന്നു പറഞ്ഞ കോണ്‍ട്രാക്റ്റര്‍ വാക്കു പാലിച്ചില്ല. മെറ്റലിങ് നടത്തിയ റോഡിലെ പല ഭാഗത്തും മെറ്റല്‍ ഇളകിയ നിലയിലാണ്. മെറ്റല്‍ വിരിച്ചതിന് മുകളിലിട്ടു ഒതുക്കിയ മണ്ണെല്ലാം മഴയില്‍ ഒലിച്ചു പോയതോടെ റോഡുകള്‍ വീണ്ടും ശോച്യാവസ്ഥയിലേക്കു നീങ്ങുകയാണ്.
ഫണ്ട് അനുവദിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റോഡുപണി നടത്താതെ നാട്ടുകാരെ വഞ്ചിച്ച കോണ്‍ട്രാക്ടറെ ഒഴിവാക്കുകയും കരിംപട്ടികയില്‍ പെടുത്തി മറ്റൊരു കോണ്‍ട്രാക്ടറെ കൊണ്ടു റോഡ് പണി പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
എം.എല്‍.എ, വകുപ്പ് മന്ത്രി എന്നിവര്‍ക്കെല്ലാം നിവേദനം നല്‍കിയെങ്കിലും കോണ്‍ട്രാക്ടറെ കൊണ്ടു പണി നടത്തിക്കാന്‍ ഇവര്‍ക്കൊന്നും കഴിഞ്ഞില്ലെന്ന ആക്ഷേപവും ശക്തമാണ്. അടുത്ത ദിവസം നടക്കുന്ന ഗ്രാമസഭയില്‍ വിഷയം അവതരിപ്പിച്ച് പഞ്ചായത്ത് ഫണ്ട് അനുവദിപ്പിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍ . കൃത്യവിലോപം നടത്തിയ കോണ്‍ട്രാക്ടര്‍ക്കെതിരേ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  12 minutes ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  35 minutes ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  an hour ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  an hour ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  an hour ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  2 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  2 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  3 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  3 hours ago