ഗതാഗത പരിഷ്‌ക്കാരം: റോഡില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റു തൂണുകള്‍ പൊളിച്ചു മാറ്റില്ല
കുന്നംകുളം: ഗതാഗതപരിഷ്‌ക്കാരത്തിന്റെ ഭാഗമായി നഗരസഭ കാര്യാലയത്തിന് സമാന്തരമായുള്ള റോഡില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റു തൂണുകള്‍ പൊളിച്ചു മാറ്റേണ്ടതില്ലെന്ന് അനൗദ്യോഗിക തീരുമാനം. തൂണുകള്‍ പൊളിച്ചുമാറ്റണമെന്നാവശ്യപെട്ട് പൊതുജനങ്ങള്‍ സമരം നടത്തിയതാണ് ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ കാരണമായത്. കടുത്ത വളവ് തിരിഞ്ഞെത്തുന്ന റോഡില്‍ യാതൊരു മുന്നറിയിപ്പു ബോര്‍ഡുകളുമില്ലാതെ വലിയ വാഹനങ്ങള്‍ നിയന്ത്രക്കാന്‍ റോഡിനു നടുവിലായി സ്ഥാപിച്ച കോണ്‍ഗ്രീറ്റു തൂണികളില്‍ വാഹനങ്ങള്‍ ഇടിക്കുന്നത് പതിവായതോടെയാണ് പൊതുജനപ്രതിഷേധമുണ്ടായത്. റോഡില്‍ സ്ഥാപിച്ച തൂണുകളില്‍ വാഹനമിടിക്കുന്നത് പതിവായതോടെ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഇതോടെ നഗരസഭ സെക്രട്ടറി പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കിലും പരിഹരിക്കാമെന്ന് ഉറപ്പു പറഞ്ഞുവെങ്കിലും നടപടിയുണ്ടായില്ല. ഇതോടെയാണ് ഒരു പറ്റം ആളുകള്‍ തൂണിന് മുന്നില്‍ മെഴുകുതിരി കത്തിച്ച് മുട്ടുകുത്തി പ്രതിഷേധം നടത്തിയത്. നഗരസഭ അധികൃതര്‍ക്ക് നല്ല ബുദ്ധി തോന്നാനെന്ന രീതിയില്‍ പ്രാര്‍ഥന നടത്തിയായിരുന്നു സമരം. ഇതോടെ ഇനി തൂണുകള്‍ പൊളിക്കേണ്ട എന്ന് സെക്രട്ടറി തീരുമാനിച്ചു. തൂണികള്‍ പൊളിച്ചെടുത്താല്‍ അത് സമരക്കാരുടെ വിജയമായി കാണുമെന്നും തുടര്‍ന്നും ഇത്തരം കാര്യങ്ങളില്‍ സമര തുടര്‍ച്ചയുണ്ടാകുമെന്നുമാണ് ഭരണ സമതിയുടെ വിലയിരുത്തല്‍. നഗരസഭ തീരുമാനങ്ങള്‍ പൊതു ജനങ്ങളില്‍ അടിച്ചേല്‍പിക്കുന്ന നിലപാടിനെതിരേ ശബ്ദമുയര്‍ത്തിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും എന്ന തോന്നലുണ്ടാക്കി ഇനി മുന്നോട്ടുണ്ടാകുന്ന പ്രതിഷേധങ്ങളുടെ കൂടി വായടിപ്പിക്കുക എന്നതാണ് സെക്രട്ടറിയുടെ തീരുമാനം. പാര്‍ട്ടി ഏരിയാ കമ്മിറ്റിയുടെ കൂടി അറിവോടെയാണ് തീരുമാനമെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."