മോദി ഫ്രാന്‍സില്‍; ട്രംപുമായി കശ്മിര്‍ വിഷയം ചര്‍ച്ചചെയ്യും
പാരിസ്: ജി-7 രാജ്യങ്ങളില്‍ ഇന്ത്യ അംഗമല്ലെങ്കിലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിലെത്തി. യു.എ.ഇ, ബഹ്‌റൈന്‍ സന്ദര്‍ശനത്തെ തുടര്‍ന്നാണ് അദ്ദേഹം ഉച്ചകോടി നടക്കുന്ന ബിയാരിസിലേക്കു പറന്നത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കശ്മിരിലെ സ്ഥിതിഗതികള്‍, പാകിസ്താന്റെ ഭീകരവാദ ബന്ധം, ഇന്ത്യ-യു.എസ് വ്യാപാരബന്ധം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ജി-7ലെ മറ്റു അംഗങ്ങളെയും മോദി കാണുന്നുണ്ട്.
കശ്മിര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം കാണണമെന്നുമുള്ള ഇന്ത്യന്‍ നിലപാടിനോട് ട്രംപ് യോജിച്ചിരുന്നു. അതേസമയം വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് താന്‍ തയാറാണെന്ന് ട്രംപ് ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഇന്നു നടക്കുന്ന ചര്‍ച്ചയിലും ഉയര്‍ന്നുവന്നേക്കും.
നേരത്തെ പാകിസ്താനു വേണ്ടി ചൈനയുടെ ആവശ്യപ്രകാരം യു.എന്‍ രക്ഷാസമിതി കശ്മിര്‍ വിഷയം നീണ്ട കാലത്തിനു ശേഷം ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ യു.എസ് ഇന്ത്യയെ പിന്തുണയ്ക്കാതെ നിഷ്പക്ഷ നിലപാടെടുക്കുകയായിരുന്നെന്ന് ഉന്നത ബ്രിട്ടിഷ് നയതന്ത്രജ്ഞന്‍ വെളിപ്പെടുത്തിയിരുന്നു. ചൈന മാത്രമാണ് രക്ഷാസമിതിയില്‍ പാകിസ്താനു പിന്തുണ നല്‍കിയത്. റഷ്യയും ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്.
കശ്മിര്‍ വിഷയത്തില്‍ യു.എസിന് പ്രത്യേക താല്‍പര്യങ്ങളുണ്ടെന്നാണ് ട്രംപിന്റെ പ്രസ്താവനകള്‍ വ്യക്തമാക്കുന്നത്. മോദിയും ഇമ്രാന്‍ഖാനുമായും ടെലിഫോണ്‍ സംഭാഷണം നടത്തിയശേഷം മേഖലയില്‍ തനിക്ക് പലതും ചെയ്യാനുണ്ടെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഇക്കാര്യം തെളിയിക്കുന്നു.
യു.എസിന്റെ കടുത്ത എതിരാളിയായ ചൈനക്കെതിരേ ഇന്ത്യയുടെ പിന്തുണ ട്രംപിന് ആവശ്യമാണ്. അതേസമയം ചൈനയുമായി അടുത്ത ബന്ധമുള്ള പാകിസ്താനെ തഴയാനും അദ്ദേഹത്തിനാവില്ല.
അഫ്ഗാനില്‍ പാകിസ്താന്‍ യു.എസിനു പിന്തുണ നല്‍കുമ്പോള്‍ അവിടെ ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിന് ഇന്ത്യ ഒന്നും ചെയ്യുന്നില്ലെന്ന് ട്രംപ് കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു.
കശ്മിര്‍ വിഷയത്തില്‍ ഇടപെടാന്‍ മോദി തന്നോട് അഭ്യര്‍ഥിച്ചിരുന്നു എന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ നിഷേധിച്ചിരുന്നു. ജി-7 അംഗമല്ലെങ്കിലും ഇന്ത്യയെ ഉച്ചകോടിയിലേക്കു ക്ഷണിച്ചത് പ്രമുഖ സാമ്പത്തിക ശക്തി എന്ന നിലയില്‍ ഇന്ത്യക്കുള്ള അംഗീകാരമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു.എസ് എന്നിവയാണ് ജി-7 അംഗരാജ്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."