കുഞ്ഞിനെ കൊന്ന് മാതാവിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നാമനും പിടിയില്‍
ഗുരുഗ്രാം: ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യവെ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന് പുറത്തേക്കെറിഞ്ഞ് മാതാവിനെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ മൂന്നാം പ്രതിയെയും പൊലിസ് അറസ്റ്റു ചെയ്തു. ഗുരുഗ്രാം- ഉത്തര്‍പ്രദേശ് പൊലിസ് നടത്തിയ കൂട്ടായ തെരച്ചിലിനൊടുവിലാണ് ഇന്നു രാവിലെ മൂന്നാമന് ജയ്കേഷ് പിടിയിലായത്. കേസിലെ മറ്റു രണ്ടു പ്രതികളായ ഉത്തര്‍പ്രദേശിലെ യോഗേന്ദ്ര, അമിത് എന്നിവരെ ബുധനാഴ്ച തന്നെ പൊലിസ് പിടികൂടിയിരുന്നു.
ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വര്‍ ജില്ലയില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രം പൊലിസ് പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണു ഗുരുഗ്രാമിലെ ഒളിത്താവളത്തില്‍ നിന്നു യോഗേന്ദ്രയെ പിടികൂടിയത്. രാത്രി അമിത്തും പിടിയിലായി.
മെയ് 29നാണ് സംഭവമുണ്ടായത്. ഭര്‍ത്താവുമായി വഴക്കിട്ട് കെക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്കിറങ്ങിയതായിരുന്നു 23കാരിയായ യുവതി. ആദ്യം ട്രക്കിലാണ് കയറിയത്. ട്രക്ക് ഡ്രൈവര്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് വഴിലിറങ്ങുകയായിരുന്നു. പിന്നീട് ഓട്ടോ കിട്ടി. ഡ്രൈവറെ കൂടാതെ രണ്ടു യാത്രക്കാരുമുണ്ടായിരുന്നു അതില്‍. നാലുമണിക്കൂറോളം ക്രൂരമായി പീഡിപ്പിച്ച ശേഷം അവര്‍ അവളെ റോഡരികില്‍ തള്ളുകയായിരുന്നു. അതിനിടെ കുഞ്ഞ് കരഞ്ഞപ്പോള്‍ കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു. വീഴ്ചയുടെ ആഘാതത്തില്‍ കുഞ്ഞ് മരിക്കുകയും ചെയ്തിരുന്നു.
സംഭവം നടന്ന രണ്ടു ദിവസം കഴിഞ്ഞാണ് യുവതി പൊലിസില്‍ പരാതി നല്‍കിയത്. കുട്ടി മരിച്ചതിന്റെ ആഘാതമാണ് പരാതി നല്കാന് വൈകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."