HOME
DETAILS
MAL
മധ്യപ്രദേശ് കര്‍ഷക പ്രക്ഷോഭം: മന്ദസൂര് ജില്ലാ കലക്ടര്‍ക്കും എസ്.പിക്കും സ്ഥലം മാറ്റം
backup
June 08 2017 | 06:06 AM
മന്ദസൂര്( മധ്യപ്രദേശ്): കര്‍ഷക പ്രക്ഷോഭം രൂക്ഷമായ മധ്യപ്രദേശിലെ മന്ദസൂര് ജില്ലാകലക്ടര്‍ സ്വതന്ത്ര കുമാര്‍ സിങ് എസ്.പി ഓം പ്രകാശ് ത്രിപാഠി എന്നിവര്‍ക്ക് സ്ഥലം മാറ്റം. ആറു കര്‍ഷകരുടെ മരണത്തിലേക്ക് നയിച്ച പ്രക്ഷോഭം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഓംപ്രകാശ് ശ്രീവാസ്തവയെ പുതിയ കലക്ടറായി നിയമിച്ചു. അതേസമയം, വെടിവെപ്പിന് ഉത്തരവിട്ടിരുന്നില്ലെന്ന് സിങ് എ.എന്‍.ഐയോട് പറഞ്ഞു. സംഭവത്തില്‍ ആവശ്യമായ നടപട കൈക്കൊള്ളുമെന്നും അദ്ദേഹം ഉറപ്പു നല്കി.
ജൂണ്‍ ഒന്നുമുതല്‍ ഒറ്റപ്പെട്ട നിലയില്‍ തുടങ്ങിയ പ്രതിഷേധം ചൊവ്വാഴ്ചയാണ് അക്രമാസക്തമായത്. സംസ്ഥാന ബി.ജെ.പി സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമം ഉണ്ടാകാത്തതാണ് പ്രതിഷേധം അക്രമാസക്തമായ രീതിയിലേക്ക് എത്താന്‍ ഇടയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."