മണ്‍മറഞ്ഞത് സമസ്തയുടെ കരുത്തുറ്റ മൂന്നു നേതാക്കള്‍
കാസര്‍കോട്: സമസ്തയുടെ ജില്ലയില്‍ നടക്കുന്ന എല്ലാ ചടങ്ങുകള്‍ക്കുംസമ്മേളനങ്ങള്‍ക്കും നേതാവിനപ്പുറം പ്രവര്‍ത്തകനെന്ന ധാരണയില്‍ മറ്റു പ്രവര്‍ത്തകര്‍ക്ക് ആര്‍ജ്ജവം പകര്‍ന്നു നല്‍കിയ മൂന്നു മഹാ വ്യക്തിത്വങ്ങളാണ് ഏഴുമാസത്തിനിടയില്‍ മണ്‍മറഞ്ഞത്. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റും സുന്നിമഹല്‍ ഫെഡറേഷന്‍ ജില്ലാ സെക്രട്ടിറിയുമായിരുന്ന ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജിയായിരുന്നു ആറുമാസം മുമ്പ് ആദ്യം വിടപറഞ്ഞത്.
ഖത്തര്‍ ഇബ്രാഹിം ഹാജിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ വിടവ് നികത്താനാവാത്ത സമസ്ത പ്രവര്‍ത്തകരും മറ്റും അന്ധാളിച്ചു നില്‍ക്കുന്നതിനിടയിലാണ് കരുത്തനായ മറ്റൊരു നേതാവ് ചെര്‍ക്കളം അബ്ദുല്ല വിട പറഞ്ഞത്. പകരം വെക്കാനില്ലാത്ത മറ്റൊരു നേതാവിന്റെ വിയോഗ വാര്‍ത്തയുടെ ആഘാതത്തില്‍നിന്നു ജില്ലയിലെ സമസ്ത പ്രവര്‍ത്തകരും നേതാക്കളും മോചിതരാകാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇന്നലെ സമസ്ത പ്രവര്‍ത്തകരെ പാടെ ദുഃഖത്തിലാക്കി പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എയും വിടപറഞ്ഞത്.
2014ല്‍ ചെര്‍ക്കള വാദി ത്വയിബയില്‍ നടന്ന സുന്നി യുവജന സംഘം 60ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രൗഢവിജയത്തിനുപിന്നില്‍ പ്രവര്‍ത്തകരോടൊപ്പം ഓടിച്ചാടി പ്രവര്‍ത്തിച്ചിരുന്ന നേതാക്കളായിരുന്നു ഇവര്‍ മൂവരും. സമ്മേളന നഗരിയിലെ അവസാന മിനുക്കു ജോലികളില്‍ പോലും രാത്രി ഉറക്കമൊഴിഞ് അബ്ദുല്‍ റസാഖും ഖത്തര്‍ ഇബ്രാഹിം ഹാജിയുമൊക്കെ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം നല്‍കി നിലകൊണ്ടതോടെ കാസര്‍കോട് നടന്ന എസ്.വൈ.എസ് സമ്മേളനം സമസ്തയുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ കുറിക്കപ്പെട്ടു. സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക അഭിനന്ദങ്ങള്‍ക്കു അര്‍ഹരായ നേതാക്കളില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍ മൂവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."