സഭയിലെ പ്രതിസന്ധികള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ കഴിയും: ജോര്‍ജ് ആലഞ്ചേരി
കൊച്ചി: സഭയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് കൂട്ടായ ചര്‍ച്ചയിലൂടെ എല്ലാവര്‍ക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
സീറോ മലബാര്‍ സഭയുടെ സിനഡിനോടനുബന്ധിച്ച് സഭയുടെ വിവിധ രൂപതകളില്‍ നിന്നുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരും സിനഡ് മെത്രാന്മാരും സംയുക്തമായി പങ്കെടുത്ത സമ്മേളനത്തില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
സിനഡിലെ മെത്രാന്മാര്‍ പ്രാര്‍ഥനാപൂര്‍വം ഒരേ മനസോടെ എടുക്കുന്ന തീരുമാനങ്ങള്‍ സഭയിലെ ഐക്യവും സമാധാനവും ശക്തിപ്പെടുത്തുമെന്നും അതിനായി സഭയൊന്നാകെ സഹകരിക്കണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.
അല്‍മായരുടെ പങ്കാളിത്തത്തിലൂടെയാണ് സഭ കൂടുതല്‍ ശക്തവും സജീവവുമാകുന്നതെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ പോലും മാധ്യമങ്ങള്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്ന പ്രവണത വര്‍ധിച്ചു വരുന്നതായി യോഗം വിലയിരുത്തി. സഭയുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തെരുവുകളിലേയ്ക്കും ചാനലുകളിലേയ്ക്കും വലിച്ചിഴയ്ക്കപ്പെടുന്ന അവസ്ഥ ഉണ്ടാകാതിരിക്കാന്‍ എല്ലാ വിശ്വാസികളും ജാഗ്രത പാലിക്കണം. സാമൂഹിക മാധ്യമങ്ങളിലൂടെ കക്ഷിതിരിഞ്ഞു നടത്തുന്ന പ്രചാരണങ്ങള്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. ന്യൂനപക്ഷ സമുദായം എന്ന നിലയില്‍ ക്രൈസ്തവര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ആയുധമാക്കി കുടിയേറ്റ കര്‍ഷകരെ പീഡിപ്പിക്കാനുള്ള നീക്കം ചില കോണുകളില്‍ നിന്ന് ഉയരുന്നത് ആശങ്കാജനകമാണെന്ന് യോഗം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."