മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന; മലയോരമേഖല പനിയുടെ പിടിയില്‍
കാളികാവ്: മലയോര ഗ്രാമങ്ങളില്‍ പകര്‍ച്ചവ്യാധി രോഗങ്ങളുടെ പിടിയില്‍. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, പകര്‍ച്ചപ്പനി തുടങ്ങിയവ അനിയന്ത്രിതമായി പടരുന്നു. തോട്ടം മേഖലയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളിലാണ് ഡെങ്കിപ്പന വ്യാപകമായി പടരുന്നത്. ഡെങ്കിപ്പനിക്ക് പുറമെ പകര്‍ച്ചപ്പനി മഞ്ഞപ്പിത്തം തുടങ്ങിയ മഴക്കാല രോഗങ്ങളും പടരുന്നുണ്ട്. കാളികാവ്, ചോക്കാട്, കരുവാരകുണ്ട് പഞ്ചായത്തുകളിലെ ഉള്‍ഗ്രാമ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനിയും പകര്‍ച്ചപ്പനിയും മഞ്ഞപ്പിത്തവും പടരുന്നത്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഫല പ്രഥമാകാത്ത അവസ്ഥയാണ്. ഡെങ്കിപ്പനി ബാധിതരുടെ കൃത്യമായ എണ്ണം പോലും നിര്‍ണയിക്കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല.
കാളികാവ് പഞ്ചായത്തില്‍ വെന്തോടന്‍ പടിയിലാണ് ആദ്യമായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. മെയ് മാസത്തില്‍ കാളികാവ് സാമൂഹികാരോഗ്യ കേന്ദത്തിനു കീഴില്‍ 28 പേര്‍ക്ക് ഡെങ്കിപ്പനിയുള്ളതായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ജൂണില്‍ വെന്തോടന്‍പടിയില്‍ മൂന്നുപേര്‍ക്ക് ഡെങ്കിപ്പനി പിടിപെട്ടിട്ടുണ്ട്. സമീപ പ്രദേശങ്ങളായ അമ്പലക്കടവ്, പള്ളിശ്ശേരി, പൂങ്ങോട് എന്നിവിടങ്ങളില്‍ മൂന്നുപേര്‍ക്ക് വീതവും ഡെങ്കിപ്പനി കണ്ടെത്തിയിട്ടുണ്ട്.
ചോക്കാടില്‍ മാളിയേക്കല്‍ ഒലക്കേകുന്ന് ഭാഗങ്ങളിലാണ് ഡെങ്കിപ്പനിയും പകര്‍ച്ചപ്പനിയും വ്യാപകമായി പടരുന്നത്. കാളികാവില്‍ കണ്ടെത്തിയതിലും അധികം ആളുകള്‍ക്ക് ചോക്കാട് പഞ്ചായത്തില്‍ ഡെങ്കിപ്പനിയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. വ്യാപകമായി പനി പടരുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എല്ലായിടങ്ങളിലും എത്തിക്കാന്‍ ആരോഗ്യ വകുപ്പിന് കഴിയുന്നില്ല.
കരുവാരകുണ്ടില്‍ അരിമണല്‍, കേരള എസ്റ്റേറ്റ്, പാന്ത്ര തുടങ്ങിയ ഭാഗങ്ങളിലാണ് ഡെങ്കിപ്പനി കണ്ടെത്തിയിട്ടുള്ളത്. രോഗബാധിതരുടെ എണ്ണം ഇവിടെ വളരെ കൂടുതലാണ് മഴ വൈകുന്നത് രോഗവ്യാപനം തുടരാന്‍ കാരണമാകുമെന്നാണ് ആരോഗ്യം വകുപ്പ് പറയുന്നത് ഇവിട്ട മഴയെ തുടര്‍ന്നുണ്ടാകുന്ന വെയിലില്‍ കൊതുക് പെരുകുന്നതാണ് മഴക്കാല രോഗങ്ങള്‍ പടരാന്‍ കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. പനിയുടെ വ്യാപനം മലയോര വാസികളെ ഭീതിയിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."