കനത്ത മഴയില്‍ നഗരത്തില്‍ ജനം ദുരിതത്തിലായി
കോഴിക്കോട്: ഇന്നലെ രാവിലെ അപ്രതീക്ഷിതമായി പെയ്ത മഴ നഗരത്തെ നല്ല രീതിയില്‍ വെള്ളം കുടിപ്പിച്ചു.
പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം, റെയില്‍വേ സ്റ്റേഷന്‍ പരിസരം, സ്റ്റേഡിയം ജങ്ഷന്‍, മാനാഞ്ചിറ എന്നിവിടങ്ങളിലെല്ലാം പതിവുപോലെ രൂപം കൊണ്ട വെള്ളക്കെട്ട് യാത്രക്കാരെ ഏറെ വലച്ചു. ഓവുചാലുകള്‍ പലതും വെള്ളം മൂടിയതിനാല്‍ തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലായിരുന്നു. ഇരുചക്ര വാഹന യാത്രക്കാരും കാല്‍ നടയാത്രക്കാരുമാണ് കൂടുതല്‍ ദുരിതത്തിലായത്. ഓടകളില്‍ നിന്നുമുള്ള വെള്ളം റോഡിലൂടെ പരന്നൊഴുകുകയായിരുന്നു. ലക്ഷങ്ങള്‍ മുടക്കി നവീകരണം നടത്തിയെങ്കിലും മിഠായി തെരുവിലും സ്ഥിതി വ്യത്യസ്തമല്ല. മിഠായി തെരുവിന് മുന്നിലുള്ള വെള്ളക്കെട്ടു മൂലം കാല്‍നടയാത്രക്കാര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
റെയില്‍വേ സ്‌റ്റേഷനു മുന്നിലുള്ള വെള്ളക്കെട്ട് ഇല്ലാതാക്കാന്‍ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഒന്നര വര്‍ഷം മുന്‍പ് ഓവുചാലുകള്‍ നവീകരിക്കാനായി പണിതുടങ്ങിയെങ്കിലും തുടര്‍ നടപടികള്‍ നടന്നില്ല.
ഗതാഗത നിയന്ത്രണത്തിനായി അന്നു കൊണ്ടു വെച്ച വീപ്പകളില്‍ വെള്ളം കെട്ടികിടന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. വാഹനങ്ങള്‍ പോകുന്നതുമൂലം ഈ മലിനജലം കാല്‍നട യാത്രക്കാരുടെ ദേഹത്തേക്കാണ് പതിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."