കുട്ടികളെ ഓര്‍ത്തുവെക്കുന്ന ഉപകരണങ്ങളാക്കരുത്: രാജന് ഗുരുക്കള്‍
കോഴിക്കോട്: ഓര്‍ത്തുവെക്കുന്ന ഉപകരണങ്ങളാക്കി കുട്ടികളെ മാറ്റരുതെന്നും ഓര്ത്തുവെക്കുന്നതിനേക്കാള് പ്രധാനം മനസ്സിലാക്കുന്നതിനാണെന്നും ഡോ. രാജന് ഗുരുക്കള്‍ പറഞ്ഞു.
റിട്ടയേര്‍ഡ് കോളജ് ടീച്ചേഴ്സ് അസോസിയേഷന് സമ്മേളനത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടാള ചിട്ടയില്‍ ഓര്‍ത്തുവെക്കാന്‍ പ്രേരിപ്പിക്കുന്ന അധ്യാപകര്‍ നല്ലവരല്ല. ഹൈസ്കൂള്‍ തലം വരെ മാത്രമേ അധ്യാപനം പാടുള്ളു. പിന്നീടങ്ങോട്ട് എങ്ങനെ പഠിക്കണമെന്ന മാര്‍ഗ നിര്‍ദ്ദേശം മാത്രമേ അധ്യാപകര്‍ ചെയ്യേണ്ടതുള്ളു.
അധ്യാപനം എന്നത് മറ്റു രാജ്യങ്ങളില്‍ മഹത്തരമായ കര്‍മ്മമായി കാണുമ്പോള്‍ കേരളത്തില്‍ നിസ്സാര കാര്യങ്ങളുടെ പേരില്‍ ക്ലാസുകള്‍ നഷ്ടപ്പെടുത്തുകയാണ് അധ്യാപകര്‍ കൂട്ടത്തോടെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങള്‍ പ്രശ്നങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.
പ്രൊഫ. ഫിലിപ്പ് സി. തോമസ്, പ്രൈാഫ. വി.ജെ ജോസഫ്, ഡോ. ഖാദര്‍ മങ്ങാട്, പി.എം സുരേഷ് ബാബു, അബ്ദുഷീദ്, ഡോ. കെ. ഹരിദാസന് പിള്ള, പ്രഫ. കെ.പി തോമസ്, പ്രൊഫ. കെ. കെ ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."