HOME
DETAILS

സമയം: അനുഗ്രഹങ്ങളുടെ കലവറ

  
backup
June 08 2017 | 19:06 PM

%e0%b4%b8%e0%b4%ae%e0%b4%af%e0%b4%82-%e0%b4%85%e0%b4%a8%e0%b5%81%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%b2%e0%b4%b5

നബി(സ്വ) പറഞ്ഞു: 'രണ്ട് അനുഗ്രഹങ്ങളുടെ കാര്യത്തില്‍ മനുഷ്യരില്‍ അധികപേരും പരാജിതരാണ്. ആരോഗ്യവും ഒഴിവുസമയവുമത്രെ അവ' (ബുഖാരി). സമയത്തിന്റെ വില അറിഞ്ഞും ഉള്‍കൊണ്ടും ജീവിതതത്തെ ഫലസമൃദ്ധവും ഉപകാരപൂര്‍ണവുമാക്കാന്‍ ജാഗ്രത വേണം.

സദാ പ്രവര്‍ത്തന നിരതമായ മനസും ശരീരവുമുള്ള പ്രവാചകര്‍ (സ)യാണ് മുസ്‌ലിം സമൂഹത്തിന്റെ മാതൃക. നബി(സ്വ) പറഞ്ഞു: 'അഞ്ചു കാര്യങ്ങള്‍ക്കു മുന്‍പായി അഞ്ചു കാര്യങ്ങള്‍ നന്മയില്‍ ഉപയോഗപ്പെടുത്തുക; മരണത്തിനു മുന്‍പുജീവിതത്തെ, രോഗത്തിനു മുന്‍പ് ആരോഗ്യത്തെ, തിരക്കിനു മുന്‍പ് ഒഴിവുസമയത്തെ, വാര്‍ധക്യത്തിനു മുന്‍പു യുവത്വത്തെ, ദാരിദ്ര്യത്തിനു മുന്‍പു സമ്പന്നതയെ' (അഹ്മദ്, ഹാകിം).
പാതിരാവും പകല്‍ വെളിച്ചവും ഒരുപോലെ നാഥന്റെ തസ്ബീഹുകളാല്‍ ചൈതന്യധന്യമാക്കി പൂര്‍വസൂരികള്‍ സമ്പന്നമാക്കിയ ഭൂതകാലത്തിന്റെ ദശാ സന്ധികളിലൂടെയാണ് മുസ്‌ലിം സമൂഹം സഞ്ചാരം തുടരുന്നത്. പാതിരാ യാമങ്ങളുടെ പരിലോഭനങ്ങളെ അവഗണിച്ചു പട്ടുമെത്തകളില്‍നിന്നു ശരീരങ്ങളെ പറിച്ചെടുത്തു നാഥന്റെ മുന്നില്‍ സാഷ്ടാംഗം നമിച്ചവരെത്രെ യാഥാര്‍ഥ വിശ്വാസികളെന്നു ഖുര്‍ആന്‍. നഷ്ടപ്പെട്ടാല്‍ ഒരിക്കല്‍പോലും തിരികെ ലഭിക്കാത്ത അനുഗ്രഹമാണ് ആരോഗ്യമെന്നു മുഹമ്മദ് നബി (സ്വ). ചുറ്റുമുള്ള ലോകമൊന്നടങ്കം നിശീഥിനിയുടെ തലോടലില്‍ തളര്‍ന്നുറങ്ങുമ്പോള്‍ തളര്‍ച്ചയും വിശ്രമവുമറിയാതെ അവരെടുത്തുവച്ചതു പില്‍ക്കാല സമൂഹസൃഷ്ടിക്കുവേണ്ടിയുള്ള പടവുകല്ലുകളോരോന്നായിരുന്നു, അവരക്ഷരം കുറിച്ച ഓരോ മഷിത്തുള്ളിയും അനന്തരഗാമികളുടെ പുരോഗമനത്തിന്റെ മഷിയടയാളങ്ങളായിരുന്നു.
മാം നവവി (റ) സമാര്‍ജിച്ച അര്‍പ്പണബോധവും സേവന മനഃസ്ഥിതിയും ഇന്നും ചരിത്രത്തില്‍ അമൂല്യവും അതുല്യവുമെത്ര. താന്‍ ജീവിച്ചുതീര്‍ത്ത ഓരോ ദിവസത്തിലും തന്റെ അധ്യയന, അധ്യാപന, ആരാധനാ തപസ്യങ്ങള്‍ക്കു പുറമേ ശരാശരി പതിനാറു പേജോളം ബൃഹത്തായ വിജ്ഞാനീയങ്ങളെക്കൊണ്ടു നിറച്ചെഴുതാന്‍ മഹാന്‍ കാണിച്ച സമയനിഷ്ഠ അപാരംതന്നെ. ഗ്രന്ഥമെഴുതാന്‍ ആനന്ദം കണ്ടെത്തിയ ഇമാം ജലാലുദ്ദീന്‍ സുയൂഥി (റ)വും വിജ്ഞാന പ്രസരണം ജന്മകര്‍മമാക്കിയ ഇമാം ഗസ്സാലി (റ)വും കേവലം മൂന്നു നാല് പതിറ്റാണ്ടുകള്‍കൊണ്ടുമാത്രമാണ് ചരിത്രത്തിനും മേലെ സ്ഥാനലബ്ധരായത്. ആയിരക്കണക്കിനു ബൃഹദ് ഗ്രന്ഥങ്ങളുടെയും പതിനായിരക്കണക്കിനു പ്രതിഭാ സമ്പന്നരായ വിദ്യാര്‍ഥികളുടെയും ഉല്‍പാദകനായി അനശ്വര ജീവിതം നയിക്കുന്ന ഇമാം അഹ്മദ് റസാ (റ) തന്റെ മാസ്റ്റര്‍പീസ് ഗ്രന്ഥം എഴുതിത്തീര്‍ത്തത് കേവലം നാലു മണിക്കൂറിലാണ്.
സമയമാണ് ജീവിതമെന്ന തിരിച്ചറിവ് പ്രധാനമാണ്. അതിനാല്‍ അമൂല്യമായ സമയത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുക. ശാരീരികവും മാനസികവുമായ ആര്‍ജവവും ആരോഗ്യവും അനുഗ്രഹമായി ലഭിച്ചതാണെന്ന തിരിച്ചറിവു വേണം. ദൗര്‍ബല്യം, അലസ മനോഭാവം എന്നിവ വെടിയണം.
ഭൗതിക ലോകത്തെ ജീവിതത്തെ അല്ലാഹുവിന്റെ മാര്‍ഗത്തിലായി ക്രമപ്പെടുത്തി വേണം മുന്നോട്ടുനീങ്ങാന്‍. നൈമിഷികമായ ആസ്വാദനത്തിനപ്പുറം ശാശ്വതമായ നിലനില്‍പാണല്ലോ പ്രധാനം. ശാരീരികവും ബുദ്ധിപരവും വൈജ്ഞാനികവുമായ കഴിവിനെ കൃത്യമായി വിനിയോഗിക്കുകയാണ് വേണ്ടത്. ആത്മവിശുദ്ധിയുടെ റമദാന്‍ കാലത്ത് ഇത്തരമൊരു പ്രതിജ്ഞയോടെ വിശ്വാസിയുടെ ഹൃദയങ്ങളെ പാകപ്പെടുത്താന്‍ പരിശീലിക്കുക. അല്ലാഹുവിന്റെ വിജയം നമ്മുടെ കൂടെയുണ്ടാകും. തീര്‍ച്ച.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രുതിയുടെ സർക്കാർ ജോലിക്ക് ഉത്തരവായി; നിയമനം നടത്താൻ വയനാട് കളക്ടറെ ചുമതലപ്പെടുത്തി

Kerala
  •  17 days ago
No Image

ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിൽ പങ്കെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു; 10 വർഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുഎഇ സൈനികൻ അന്തരിച്ചു

uae
  •  17 days ago
No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  17 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  17 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  17 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  17 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  17 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  17 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  17 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  17 days ago