HOME
DETAILS
MAL
കാടുമൂടി കാമറ; കാമറക്കു മുന്നില്‍ കാട് വളര്‍ന്നത് ഏറെക്കാലം കഴിഞ്ഞിട്ടും കണ്ട്രോള് റൂം ഉദ്യോഗസ്ഥര്‍ അറിഞ്ഞിട്ടില്ല
backup
June 08 2017 | 19:06 PM
കണ്ണൂര്‍ സിറ്റി: നഗരത്തില്‍ പൊലിസ് സുരക്ഷക്കായി സ്ഥാപിച്ച കാമറ കാടുമൂടിയ നിലയില്‍.
എസ്.ബി.ഐ ജങ്ഷനില്‍ സ്ഥാപിച്ച കാമറയുടെ മുന്നിലാണ് സമീപത്തെ മരത്തിന്റെ ചില്ലകള്‍ ദൃശ്യങ്ങള്‍ മറക്കും വിധം വളര്‍ന്നിരിക്കുന്നത്. നഗരത്തെ കുറ്റവാളികളും സാമൂഹ്യവിരുദ്ധരും താവളമാക്കുന്നത് തടയാന്‍ പൊലിസിന്റെ സഹകരണത്തോടെ കണ്ണൂര്‍ കോര്‍പറേഷന്റെ നേതൃത്വത്തിലാണ് എസ്.ബി.ഐ ജങ്ഷനിലും നഗരത്തിന്റെ ഭാഗങ്ങളിലുമായി 90 ലക്ഷം രൂപ ചെലവില്‍ 60 ഓളം കാമറകള്‍ സ്ഥാപിച്ചത്. പൊലിസ് കണ്ട്രോള് റൂമിലും ഡിവൈ.എസ്.പി ഓഫിസിലുമാണ് കാമറകളുടെ നിയന്ത്രണം. എന്നാല്‍ കാമറക്കു മുന്നില്‍ കാട് വളര്‍ന്നത് ഏറെക്കാലം കഴിഞ്ഞിട്ടും കണ്ട്രോള് റൂമിലുള്ളവരോ ഡിവൈ.എസ്.പി ഓഫിസിലുള്ളവരോ അറിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."