HOME
DETAILS
MAL
പ്രകൃതിക്ഷോഭം: ജൈവവൈവിധ്യ ബോര്‍ഡ് പഠനം ആരംഭിച്ചു
backup
October 21 2018 | 07:10 AM
കല്‍പ്പറ്റ: കാലവര്‍ഷത്തിനിടെ പ്രകൃതിക്ഷോഭത്തില്‍ ജില്ലയില്‍ പരിസ്ഥിതിക്കും ആവാസവ്യവസ്ഥക്കും ജൈവ വൈവിധ്യത്തിനും ഉണ്ടായ ആഘാതം സംബന്ധിച്ച് ജൈവവൈവിധ്യ ബോര്‍ഡ് പഠനം ആരംഭിച്ചു.
രൂക്ഷമായക്കെടുതിയുണ്ടായ മാനന്തവാടി നഗരസഭയിലും തവിഞ്ഞാല്‍, തിരുനെല്ലി, എടവക, വെള്ളമുണ്ട, പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം, പൊഴുതന, വൈത്തിരി പഞ്ചായത്തുകളിലുമാണ് പഠനം നടത്തുന്നത്.
മാനന്തവാടി നഗരസഭയിലെ പഠനം ഉരുള്‍പൊട്ടല്‍ ഉണ്ടായ മണിയന്‍കുന്നില്‍ നിന്നും ആംരഭിച്ചു.
നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.ടി ബിജു, ജൈവ വൈവിധ്യ ബോര്‍ഡ് പ്രൊജക്ട് ഫെലോ സി.എസ് അന്‍വര്‍ നേതൃത്വം നല്കുന്ന പഠന പ്രവര്‍ത്തനങ്ങളില്‍ കില പരിശീലനം ലഭിച്ച ബാബു ഫിലിപ്പ്, ശരണ്യ, ജോസ്, കണ്ണൂര്‍ യൂണിവേഴ്സിറ്റി മാനന്തവാടി കാംപസിലെ സുവോളജി വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."