HOME
DETAILS

ഹജ്ജ് തീര്‍ഥാടകന്റെ ബാഗേജില്‍നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചവര്‍ ജിദ്ദയില്‍ പിടിയില്‍

  
backup
August 26 2019 | 18:08 PM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%be%e0%b4%9f%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ac%e0%b4%be%e0%b4%97

റിയാദ് / കൊണ്ടോട്ടി: ഹജ്ജ് കര്‍മം നിര്‍വഹിച്ച് കരിപ്പൂരിലെത്തിയ യാത്രക്കാരന്റെ ബാഗേജ് പൊളിച്ച് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രതികള്‍ ജിദ്ദയില്‍ പിടിയിലായി. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ ജിദ്ദയില്‍ യാത്ര തിരിച്ച അബ്ദുല്‍ ബാസിത്തിന്റെ ബാഗേജില്‍ നിന്നാണ് പുതിയ മൊബൈല്‍ മോഷണം പോയത്.
മാതാവിനും സഹോദരിക്കുമൊപ്പമാണ് ബാസിത്ത് യാത്ര ചെയ്തിരുന്നത്. ജിദ്ദയില്‍ നിന്നും വിമാനത്തില്‍ കയറുന്നതിനു തൊട്ടു മുന്‍പ് കാബിനില്‍ സ്ഥലമില്ലെന്ന് പറഞ്ഞ് ഹാന്‍ഡ് ബാഗേജ് ജീവനക്കാര്‍ വാങ്ങിയിരുന്നു.
രാവിലെ 11ന് കോഴിക്കോട്ട് വിമാനം ഇറങ്ങി ബാഗേജ് കിട്ടിയ ഉടന്‍ തുറന്നു നോക്കിയപ്പോഴാണ് മൊബൈല്‍ നഷ്ടപ്പെട്ടത് അറിഞ്ഞത്. കരിപ്പൂരില്‍ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജിദ്ദയില്‍ നിന്നാകാം നഷ്ടപ്പെട്ടത് എന്ന സംശയത്തില്‍ അവിടെയുള്ള ബാസിത്തിന്റെ പിതാവ് ഹുസൈന്‍ ബാഖവിയെ വിവരം അറിയിച്ചു. അദ്ദേഹം ജിദ്ദയില്‍ പരാതിയും നല്‍കി. ഇതിനിടെ മലബാര്‍ ഡവലപ്‌മെന്റ് ഫോറം ഭാരവാഹികളും സഊദി എയര്‍ലൈന്‍സ് അധികൃതരെ ഇക്കാര്യം അറിയിച്ചു.
എയര്‍ലൈന്‍സ് അധികൃതര്‍ ഉടന്‍ അന്വേഷണം നടത്തുകയും മോഷ്ടാക്കളെ കണ്ടെത്തുകയുമായിരുന്നു. മൊബൈല്‍ തിരിച്ചറിയാന്‍ തന്നോട് ഇന്ന് വിമാനത്താവളത്തിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹുസൈന്‍ ബാഖവി പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഉടന്‍ പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തില്‍ സാധനങ്ങള്‍ കയറ്റുന്ന കരാര്‍ ജീവനക്കാരാണ് മോഷണത്തിനു പിന്നിലെന്നാണ് സംശയം.

 

നെടുമ്പാശേരിയില്‍ ആദ്യസംഘം
വ്യാഴാഴ്ച മടങ്ങിയെത്തും

 

നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി നെടുമ്പാശേരിയില്‍നിന്ന് യാത്ര തിരിച്ച തീര്‍ഥാടകരുടെ ആദ്യ സംഘം വ്യാഴാഴ്ച തിരിച്ചെത്തും. മടങ്ങി വരുന്ന ഹാജിമാരെ സ്വീകരിക്കാനും മറ്റുമായി രണ്ടാംഘട്ട ഹജ്ജ് ക്യാംപിന് നാളെ നെടുമ്പാശേരിയില്‍ തുടക്കമാകും.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഡിവൈ.എസ്.പി എസ്.നജീബിന്റെ നേതൃത്വത്തില്‍ 11 അംഗ ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ ഹാജിമാരെ സഹായിക്കാനായി പ്രത്യേക വളണ്ടിയര്‍മാരും ഉണ്ടാകും. ഇവര്‍ക്ക് സിയാല്‍ അക്കാദമിയില്‍ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹജ്ജ് സെല്‍ അംഗങ്ങളും നാളെ രാവിലെ 11 ന് എത്തണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ 9.35 നാണ് 340 അംഗ ഹാജിമാരെയും വഹിച്ചു കൊണ്ട് എ.ഐ 5168 നമ്പര്‍ എയര്‍ ഇന്ത്യ വിമാനം എത്തുന്നത്.
സെപ്റ്റംബര്‍ ഒന്നിന് ഉച്ചയ്ക്ക് 2.05 നാണ് അവസാന സംഘം ഹാജിമാര്‍ എത്തുന്നത്. മടങ്ങിയെത്തുന്ന ഹാജിമാര്‍ക്ക് നല്‍കാനുള്ള സംസം നേരത്തെ എത്തിച്ചിട്ടുണ്ട്. നെടുമ്പാശേരിയില്‍നിന്ന് യാത്രയായ ലക്ഷദ്വീപില്‍ നിന്നുള്ള തീര്‍ഥാടകര്‍ വ്യാഴാഴ്ച രാത്രി 8.35 നുള്ള രണ്ടാമത്തെ വിമാനത്തിലാണ് എത്തുക.

 


ഇന്ത്യന്‍ ഔദ്യോഗിക സംഘം
സഊദി ഹജ്ജ് മന്ത്രിയെ സന്ദര്‍ശിച്ചു

 

ജിദ്ദ: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജില്‍ പങ്കെടുത്ത ഇന്ത്യയുടെ ഔദ്യോഗിക സംഘം ആതിഥേയ രാഷ്ട്രത്തിന്റെ വകുപ്പ് മന്ത്രിയെ സന്ദര്‍ശിച്ചു. സംഘത്തലവന്‍ ആര്‍ക്കോട്ട് പ്രിന്‍സ് നവാബ് മുഹമ്മദ് അബ്ദുല്‍ അലി, സഹ തലവന്‍ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ സയ്യിദ് ഖൈറുല്‍ ഹസ്സന്‍ റിസ്‌വി എന്നിവരെ സഊദി ഹജ്ജ് - ഉംറ മന്ത്രി ഡോ. മുഹമ്മദ് സാലിഹ് താഹിര്‍ ബന്ദന്‍ മക്കയിലെ അദ്ദേഹത്തിന്റെ ആസ്ഥാനത്തുവച്ച് എതിരേറ്റു.
ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷൈഖും സംഘത്തെ അനുഗമിച്ചു. മറ്റൊരു ഹജ്ജ് കൂടി വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ ഇന്ത്യന്‍ സംഘം ആതിഥേയ രാഷ്ട്രത്തെ അഭിനന്ദിച്ചു. തീര്‍ഥാടകര്‍ക്ക് ലഭിച്ച സേവനങ്ങള്‍ പ്രശംസനീയമായിരുന്നെന്നും സംഘം പറഞ്ഞു. ചടങ്ങില്‍ സഊദി ഡെപ്യൂട്ടി ഹജ്ജ് മന്ത്രി ഡോ. ഹുസൈന്‍ ശരീഫ്, ജിദ്ദയിലെ മക്തബതുല്‍ വുകലാ മേധാവി സഹര്‍ മത്വാര്‍ എന്നിവരും സന്നിഹിതരായിരുന്നു.
റെക്കോര്‍ഡ് തീര്‍ഥാടകരാണ് ഇത്തവണത്തെ ഹജ്ജ് കര്‍മത്തിന് ഇന്ത്യയില്‍നിന്ന് പുണ്യഭൂമിയിലെത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കാല്‍ ലക്ഷം പേരുടെ വര്‍ധനവോടെ മൊത്തം രണ്ടു ലക്ഷം ഹാജിമാരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നെത്തിയത്. ഇന്ത്യന്‍ ഹാജിമാരുടെ യാത്രയും അനുഷ്ഠാനങ്ങളും സുഗമമായിരുന്നെന്ന് കോണ്‍സല്‍ ജനറല്‍ സഊദി അധികൃതരെ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Kerala
  •  3 months ago
No Image

കോട്ടയ്ക്കലില്‍ ഒരു വയസുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 months ago
No Image

യുവാക്കളെ ജയിലിലടക്കലാണ് ബിജെപിയുടെ 'നയാ കശ്മീര്‍'; അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നും ഇല്‍തിജ മുഫ്തി  

National
  •  3 months ago
No Image

കൊലപാതകമടക്കം 155 കേസുകള്‍; ശൈഖ് ഹസീനക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ് 

International
  •  3 months ago
No Image

എറണാകുളത്ത് റോഡില്‍ യുവാവിന്റെ മൃതദേഹം; പൊലിസ് അന്വേഷണമാരംഭിച്ചു

Kerala
  •  3 months ago
No Image

വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകയറി വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും; കേന്ദ്രത്തെ ഷോക്കടിപ്പിക്കുന്ന പ്രഖ്യാപനവുമായി കെജ്‌രിവാള്‍; 'നിയമ വ്യവസ്ഥ നീതി കാണിച്ചു, ഇനി വേണ്ടത് ജനങ്ങളുടെ കോടതിയില്‍ നിന്നുള്ള നീതി' 

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് അധിക്ഷേപിച്ച് എക്‌സില്‍ യു.പി ജില്ലാ കലക്ടര്‍; വിമര്‍ശനം ശക്തമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

National
  •  3 months ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് യുവതിയെയും മക്കളെയും കാണാനില്ലെന്നു പരാതി

Kerala
  •  3 months ago