ഭൂമാഫിയ സ്ഥലം കൈയടക്കുന്നതായി ആരോപണം; വികസന സമിതി പ്രക്ഷോഭത്തിന്
തൃക്കരിപ്പൂര്‍: ടൂറിസത്തിന്റെ മറവില്‍ ഏഴിമല നാവിക അക്കാദമി പരിസരം ഭൂമാഫിയ കൈയടക്കുന്നതിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധവും കൂട്ടായ്മയും സംഘടിപ്പിക്കുമെന്ന് വികസന സമിതി ഭാരവാഹികള്‍. അതീവ സുരക്ഷാ മേഖലയായ ഏഴിമല നാവിക അക്കാദമിക്കു തൊട്ടുകിടക്കുന്ന തൃക്കരിപ്പൂര്‍ കടപ്പുറം പ്രദേശത്തും അനധികൃത സ്ഥലമിടപാടുകള്‍ തുടരുന്നതായി ആരോപണമുണ്ട്. പുഴയോരത്തെ പുറമ്പോക്കു ഭൂമി മുതല്‍ കടലോരം വരെ നീണ്ടുകിടക്കുന്ന 11 ഏക്കര്‍ സ്ഥലമാണ് കഴിഞ്ഞ മാസം വില്‍പന നടന്നത്. മോഹ വില വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും ഗ്രാമീണരുടെ സ്ഥലങ്ങളും കൃഷിഭൂമികളും കൈക്കലാക്കുകയാണ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേകളില്‍ ഒട്ടേറെ വിദേശികളും സ്വദേശികളും വന്നുപോവുന്നുണ്ടെന്നും വികസന സമിതി ഭാരവാഹികളായ പി. പ്രസന്ന, ടി.കെ.പി മുഹമ്മദ് കുഞ്ഞി, എ. മനോഹരന്‍, കെ.വി സുരേന്ദ്രന്‍, എ. ഭാസ്‌കരന്‍, എ.കെ.വി രാജീവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."