സഹകരണ ബാങ്കുകള്‍ വഴി ജില്ലയില്‍ 150 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ക്ക് പദ്ധതി
കണ്ണൂര്‍: ജില്ലയിലെ സഹകരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ പ്രൈമറി സ്‌കൂളുകളിലെ 150 ക്ലാസ് മുറികള്‍ സ്മാര്‍ട്ടാക്കാന്‍ പദ്ധതി. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സഹകരണ മേഖല ഏറ്റെടുക്കുന്ന പദ്ധതിയാണിത്. ഒരു നിയമസഭാ മണ്ഡലത്തില്‍ ഏഴ് സ്‌കൂളിന് സ്മാര്‍ട്ട് ക്ലാസ് മുറി ഒരുക്കി നല്‍കാനാണ് സംസ്ഥാനതലത്തിലുള്ള തീരുമാനം.
ജില്ലയില്‍ 11 മണ്ഡലങ്ങളിലായി 150 സ്മാര്‍ട്ട് ക്ലാസ് മുറി സജ്ജമാക്കാന്‍ ഇതുസംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന സഹകാരികളുടെ യോഗം തീരുമാനിച്ചു. പദ്ധതി ജില്ലയില്‍ മാതൃകാപരമായി നടത്താന്‍ സഹകാരികള്‍ മുന്നോട്ടുവരണമെന്ന് യോഗത്തില്‍ സംസാരിച്ച പി.കെ ശ്രീമതി എം.പി നിര്‍ദേശിച്ചു. സര്‍ക്കാര്‍ എയിഡഡ് പ്രൈമറി സ്‌കൂളുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഓരോ സഹകരണ സ്ഥാപനവും അവരുടെ പ്രവര്‍ത്തന പരിധിയില്‍ ചുരുങ്ങിയത് ഒരു സ്‌കൂളിലെ ഒരു ക്ലാസ് മുറിയെങ്കിലും സ്മാര്‍ട്ട് ക്ലാസ് മുറിയാക്കി നല്‍കണം. ബന്ധപ്പെട്ട എം.എല്‍.എമാരുമായി ആലോചിച്ച് സഹകരണ സ്ഥാപനങ്ങള്‍ പദ്ധതിക്കായി സ്‌കൂളുകളെ തെരഞ്ഞെടുക്കണമെന്ന് യോഗം നിര്‍ദേശിച്ചു.
പ്രാഥമിക സര്‍വിസ് സഹകരണ ബാങ്ക്, റൂറല്‍ സഹകരണ ബാങ്ക് എന്നിവയാണ് സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഉണ്ടാക്കി നല്‍കാനുള്ള പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കലക്ടര്‍ മീര്‍ മുഹമ്മദലി, സഹകരണ അസി. രജിസ്ട്രാര്‍ (പ്ലാനിങ്ങ്) എം.കെ ദിനേഷ് ബാബു സംസാരിച്ചു. ജില്ലയിലെ സഹകരണ ബാങ്ക് പ്രസിഡന്റുമാരും സെക്രട്ടറിമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."