പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും; എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്പര്യം തുറന്നുപറഞ്ഞ് കെ.വി തോമസ്
കൊച്ചി: എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്പര്യം തുറന്നുപറഞ്ഞ് കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. പാര്‍ട്ടി പറഞ്ഞാല്‍ എറണാകുളത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് കെ.വി തോമസ് പറഞ്ഞു. പാര്‍ട്ടി എന്തു തീരുമാനമെടുത്താലും അതിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എം.പിയായിരുന്ന കെ.വി തോമസിന് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് കിട്ടിയിരുന്നില്ല. പകരം എറണാകുളം എം.എല്‍.എ ആയിരുന്ന ഹൈബി ഈഡന് മത്സരിക്കുകയും ജയിക്കുകയും ചെയ്തു. അന്ന് സീറ്റ് നിഷേധിച്ചപ്പോള്‍ കടുത്ത അമര്‍ഷവുമായി കെ.വി തോമസ് രംഗത്തെത്തിയിരുന്നു. തന്നെ നേരിട്ടറിയിക്കാതെ, ടി.വിയിലൂടെ അറിഞ്ഞതിലാണ് വിഷമമെന്ന് പിന്നീട് അദ്ദേഹം പറഞ്ഞു.
ഹൈബി ഈഡന് രാജിവച്ച ഒഴിവിലേക്കാണ് മറ്റു മണ്ഡലങ്ങളോടൊപ്പം ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുന്നത്. നവംബറില്‍ തെരഞ്ഞെടുപ്പ് ഉണ്ടാവുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."