മാലിന്യ നിര്‍മാര്‍ജനം പേരിനു മാത്രം; നഗരത്തില്‍ കുന്നുകൂടി മാലിന്യം
കാഞ്ഞങ്ങാട്: മഴക്കാല പൂര്‍വ രോഗങ്ങള്‍ തടയുന്നതിനു വേണ്ടി നടത്തിയ ജില്ലാതല മാലിന്യ നിര്‍മാര്‍ജന ചടങ്ങ് പേരിനു മാത്രമായി മാറി. മാലിന്യ നിര്‍മാര്‍ജന ചടങ്ങിന്റെ ജില്ലാതല ഉദ്ഘാടനം നടന്നത് കാഞ്ഞങ്ങാട് നഗരസഭയുടെ കീഴിലുള്ള കോട്ടച്ചേരി മത്സ്യ മാര്‍ക്കറ്റിലാണ്. മാര്‍ക്കറ്റ് കെട്ടിടത്തിനു സമീപത്തുള്ള അല്‍പം മാലിന്യം നശിപ്പിച്ചതല്ലാതെ പരിസരത്തുള്ള മറ്റു മാലിന്യ കൂമ്പാരങ്ങളൊക്കെയും ചടങ്ങ് കഴിഞ്ഞു ദിവസങ്ങള്‍ കഴിഞ്ഞിട്ടും അതേ പടി കിടക്കുകയാണ്.
ജില്ലയില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോഴും നഗരസഭാ അധികൃതര്‍ കാഞ്ഞങ്ങാട് നഗരത്തിലെ മാലിന്യങ്ങള്‍ നീക്കാനോ മലിനജലക്കെട്ടുകള്‍ ഇല്ലാതാക്കാനോ തയാറായില്ലെന്നാണ് ആരോപണം.
കഴിഞ്ഞ വര്‍ഷം മഴക്കാലത്ത് കാഞ്ഞങ്ങാട് നഗരത്തില്‍ ജോലി ചെയ്തിരുന്ന ഒട്ടനവധി തൊഴിലാളികള്‍ക്കു ഡെങ്കിപ്പനി ബാധിച്ചിരുന്നു.
നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പഴം,പച്ചക്കറി ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും മഴവെള്ളത്തില്‍ കലര്‍ന്നു ചീഞ്ഞു ദുര്‍ഗന്ധം വമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."