യൂത്ത് കോണ്‍ഗ്രസ് റെയില്‍വേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ചും ഉപരോധവും നടത്തി
ആലുവ : യൂത്ത് കോണ്‍ഗ്രസ് ചാലക്കുടി പാര്‍ലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ചും ഉപരോധവും നടത്തി. യു.ഡി.എഫ് ജില്ല ചെയര്മാന് എം.ഒ ജോണ്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ചാലക്കുടി പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് പി.ബി സുനീര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ജി സുനില്‍ , ഡി.സി.സി സെക്രട്ടറി ബാബു പുത്തനങ്ങാടി, ലത്തീഫ് പൂഴിത്തറ, കെ.എസ് ബിനീഷ് കുമാര്‍, കെ.എസ് മുഹമ്മദ് ഷെഫീക്ക്, ഫാസില്‍ ഹുസൈന്, നസീര്‍ ചൂര്‍ണിക്കര, ബാബു കൊല്ലാം പറമ്പില്‍, പോള്‍ പാത്തിക്കല്‍, ഷിജോ വര്‍ഗീസ്, പി.എച്ച് അസ്ലാം, എ.എ അജ്മാല്‍, എം.ഐ ഇസ്മായില്‍, ലിന്റോ.പി ആന്റു, അബ്ദുള്‍ റഷീദ്, രാജോഷ് പുത്തനങ്ങാടി, മനു മൈക്കിള്‍, ഹസീം ഖാലിദ്, ആന്റണി പാലാട്ടി, വിപിന്‍ ദാസ്, ശരത് നാരായണന്, ലിനീഷ് വര്‍ഗീസ്, എം.എ.കെ നജീബ്, ഷാബു വയല്‍ക്കര, ആന്‍ സെബാസ്റ്റ്യന്‍, ജെസ്റ്റോ, കെ.എച്ച് ഷാജി, വിനോദ് ജോസ്, അജ്മാല്‍ കമ്പായി, ഇജാസ് എടയപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.
മധ്യപ്രദേശില്‍ കൃഷി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമാധനപരമായി സമരം നടത്തിയ കര്‍ഷകരെ യാതൊരു പ്രകോപനവും ഇല്ല്ലാതെ വെടിവച്ചു കൊലപ്പെടുത്തിയ പൊലിസില്‍ നടപടിയില്‍ പ്രതിഷേധിച്ചാണു മാര്‍ച്ചും ഉപരോധവും നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."