വ്യാജ പരാതി നല്‍കി പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
കാക്കനാട്: നിയമ സഹായ സംഘടനയുടെ മറവില്‍ വ്യാജ പരാതികള്‍ നല്‍കി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. വാഴക്കാല ചെമ്പ്മുക്കില്‍ പോളക്കാട്ട് വീട്ടില്‍ ജയന്‍ ജേക്കബ്(61) ആണ് അറസ്റ്റിലായത്. മൂന്ന് മാസം മുമ്പ് കലക്‌ട്രേറ്റില്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞു ഇറച്ചി വില്‍പനക്കാരനില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് ഇയാളെ തൃക്കാക്കര പൊലിസ് പിടികൂടിയത്.
തനിക്കെതിരേ വ്യാജപരാതി നല്‍കി കലക്ടറേറ്റില്‍ വച്ച് പരാതി ഒതുക്കാന്‍ ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന ഇറച്ചി വില്‍പ്പനക്കരന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
നിയമ സഹായ സംഘടനയുടെ പേരില്‍ പരാതി ഒതുക്കാന്‍ ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് ഇറച്ചി വില്‍പ്പനക്കരന്റെ പരാതി.
അടുത്തകാലത്തായി ഏലൂര്‍ ഡിപ്പോക്ക് സമീപം താമസിക്കുന്ന പ്രതി ചേരാനെല്ലൂരിലെ ഇറച്ചി വില്‍പ്പനക്കാരനെതിരേ വ്യാജ പരാതി നല്‍കിയാണ് പണം തട്ടാന്‍ ശ്രമിച്ചത്. കഴിഞ്ഞ ഏപ്രില്‍ 11ന് കലക്‌ട്രേറ്റില്‍ ഉദ്യോഗസ്ഥനാണെന്ന വ്യാജേന ഇറച്ചി വ്യാപാരിക്കെതിരേ പരാതിയുണ്ടെന്നും ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കി പരാതി പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് ഒന്നര ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
സംശയം തോന്നിയ ഇറച്ചി വില്‍പനക്കാരന്‍ സിവില്‍ സ്റ്റേഷനിലെ ജീവനക്കാരോട് സംഭവം വിവരിച്ചതോടെയാണ് കബളിപ്പിക്കല്‍ നാടകം പുറത്തായത്. അന്നുതന്നെ മുന്‍ എ.ഡി.എം സി.കെ പ്രകാശ് പൊലിസില്‍ വിവരം അറിയിച്ചിരുന്നു. പ്രതി പണം ആവശ്യപ്പെടുന്നതിന്റെ റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണം ഉള്‍പ്പെടെയാണ് ഇറച്ചി വില്‍പ്പനക്കാരന്‍ എ.ഡി.എമ്മിന് നല്‍കിയിരുന്നു. ഓഡിയോ സംഭാഷണം പരിശോധിച്ച് ഇയാളുടെ ശബ്ദം തന്നെയാണെന്ന് വ്യക്തത വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്.
നിയമ സംഘടനയുടെ മറവില്‍ കെട്ടിട നിര്‍മാതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്നത് ഉള്‍പ്പെടെ പരിശോധിച്ചുവരികയാണെന്ന് തൃക്കാക്കര എസ്.ഐ എ എന്‍ ഷാജു വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."