HOME
DETAILS

പാട്ടിന്റെ പാലാഴി

  
backup
October 22 2018 | 20:10 PM

%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%be%e0%b4%b4%e0%b4%bf


മലയാള കവിതയിലും ചലച്ചിത്രഗാനശാഖയിലും പാട്ടിന്റെ പാലാഴി തീര്‍ത്ത പ്രിയകവി വയലാര്‍ രാമവര്‍മ വിടവാങ്ങിയിട്ട് ഈ മാസം 27ന് 43 വര്‍ഷം പിന്നിടുന്നു. കവിതയുടെ ഇന്ദ്രധനുസ്സിനെ മലയാളിയ്ക്ക് മറക്കാനാവില്ല. കവിയും ഗാനരചയിതാവുമായ രാമവര്‍മയാണ് 'വയലാര്‍'എന്ന നാടിന്റെ പേരിലൂടെ ജനമനസുകളില്‍ ജീവിക്കുന്നത്.
കാലം മറയ്ക്കാത്ത ഇമ്പമുള്ള ഗാനങ്ങള്‍ സമ്മാനിച്ച വയലാറിന്റെ കാവ്യപ്രപഞ്ചത്തിലെ അനശ്വര ഗാനങ്ങള്‍ മറക്കാനാകില്ല മലയാളിക്ക്. ''പെരിയാറേ, പെരിയാറേ പര്‍വതനിരയുടെ പനിനീരേ'' എന്ന ഗാനത്തിലൂടെ കേരളത്തിലെ മറ്റൊരു നദിയ്ക്കും ലഭിക്കാത്ത ഒരു അപൂര്‍വ സൗഭാഗ്യമാണ് പെരിയാറിന് കവി സമ്മാനിച്ചത്. പുഴയോടും കാറ്റിനോടും കടലിനോടും തിരയോടും തീരത്തോടും പ്രകൃതിയോടുമുള്ള സല്ലാപമായിരന്നു വയലാറിന്റെ ചലച്ചിത്രഗാനങ്ങള്‍.
ആയിഷയും ആത്മാവില്‍ ഒരു ചിതയും രാവണപുത്രിയും എഴുതിയ വയലാര്‍ തന്നെയാണോ'സന്യാസിനി നിന്‍ പുണ്യാശ്രമത്തിലും''ചക്രവര്‍ത്തിനി നിനക്കു ഞാനെന്റെ ശില്‍പഗോപുരവും' 'സൂര്യകാന്തി സൂര്യകാന്തി സ്വപ്നം കാണുവതാരെയും' എഴുതിയതെന്ന് അത്ഭുതപ്പെടുന്നവരേറെയുണ്ട്.

ഗാനകൈരളിയ്ക്ക്
ആദ്യ ദേശീയ അവാര്‍ഡ്

ഗാനരചയിതാവ് എന്നതിലുപരി, മലയാളകാവ്യസരസ്സില്‍ മുങ്ങിക്കുളിച്ച വയലാറില്‍ നിന്ന് നാടോടിപ്പാട്ടുകളുടെ ഗാനാത്മകതയോടെ രണ്ടായിരത്തിലേറെ ഗാനങ്ങള്‍ പിറന്നു. കവിതയുടെ ആത്മാവുള്ള ഒട്ടനവധി ചലച്ചിത്ര ഗാനങ്ങള്‍ രചിച്ച് യേശുദാസിനെപ്പോലെയുള്ളവരുടെ സ്വരമാധുരിക്ക് ചൈതന്യം പകര്‍ന്നു. ദേവരാജനെപ്പോലെയുള്ളവരുടെ സംഗീതപ്രതിഭയ്ക്ക് എന്നും വയലാര്‍ പ്രചോദനവും ഭാവനയുടെ ചിറകും നല്‍കി.
1972-ല്‍ പുറത്തുവന്ന'അച്ഛനും ബാപ്പയും' എന്ന ചിത്രത്തിലെ 'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു,' എന്ന ഗാനത്തിലൂടെയാണ് രാമവര്‍മ മലയാളത്തിലേക്ക് ആദ്യ ദേശീയ പുരസ്‌കാരം കൊണ്ടെത്തിച്ചത്. 1974-ല്‍ ഇന്ത്യയിലെ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിക്കൊടുത്ത ഈ വരികളില്‍ മനുഷ്യജീവിത സംസ്‌കാരം മുഴുവനും സാംശീകരിച്ചിട്ടുണ്ട്. മലയാളത്തിലേക്ക് ആദ്യ ദേശീയ അവാര്‍ഡ് വയലാറിലൂടെ എത്തിയിട്ട് നാലു പതിറ്റാണ്ടുകഴിഞ്ഞു.
1969-ല്‍ കേരളസര്‍ക്കാര്‍ ചലച്ചിത്ര അവാര്‍ഡ് ഏര്‍പ്പെടുത്തിയ വര്‍ഷം തന്നെ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം വയലാറിന് ലഭിച്ചു. പിന്നീട് 1972(1975 മരണാനന്തരം) വര്‍ഷങ്ങളിലും അദ്ദേഹത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

വിപ്ലവ കവി

വിപ്ലവകാരികളുടെ ആത്മത്യാഗത്തിന്റെ വിരോതിഹാസം രചിച്ച കവി പുന്നപ്ര-വയലാര്‍ സമര പോരാളികളുടെ ചുടുനിണം വീണ കാലമായിരുന്നതിനാല്‍ അവിടെ ജനിച്ചുവളര്‍ന്ന രാമവര്‍മ നോക്കിക്കണ്ട വയലാര്‍ ഗ്രാമം വിപ്ലവകാരികളുടെ ആത്മത്യാഗത്തിന്റെ വിരേതിഹാസം രചിച്ച മണ്ണായിരുന്നു. തൊഴിലാളികള്‍ പിടഞ്ഞുമരിച്ച വയലാറിന്റെ ചുവന്നമണ്ണ് യുവാവായ വയലാറിന്റെ കാവ്യമണ്ഡലത്തെ തൊട്ടുണര്‍ത്തി. അവര്‍ക്കുവേണ്ടി രാമവര്‍മ കവിതകള്‍ എഴുതി.
''കയറുപിരിക്കും തൊഴിലാളിക്കൊരു
കഥയുണ്ടുജ്ജ്വല സമരകഥ
അതുപറയുമ്പോഴെന്നുടെ നാടി-
ന്നഭിമാനിക്കാന്‍ വകയില്ലേ. . ''?
എന്ന് രാമവര്‍മ എഴുതിയപ്പോള്‍ ജനങ്ങള്‍ ആ വരികള്‍ നെഞ്ചോടു ചേര്‍ത്തുവച്ചു. തന്റെ ഗ്രാമത്തിലുണ്ടായ സമരകാഹളം രാമവര്‍മയെ ഒരു വിപ്ലവകവിയായി പരിണമിപ്പിക്കുകയും ആനുകാലിക പ്രശ്‌നങ്ങള്‍ക്കു നേരെ വിരല്‍ ചൂണ്ടുവാനും തുടങ്ങി.
''സര്‍വരാജ്യതൊഴിലാളികളെ സംഘടിക്കുവിന്‍
സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്‍ ''
''മരിക്കാന്‍ ഞങ്ങള്‍ക്കു മനസില്ല''
''പല്ലനയാറ്റിന്‍ തീരത്ത്''തുടങ്ങിയ ആവേശം തിരയടിക്കുന്ന കവിതകള്‍ ജനഹൃദയങ്ങളില്‍ ഉജ്ജ്വലമായി പ്രതിധ്വനിക്കുന്നത് കാണാം. കെ.പി.എ.സിക്കുവേണ്ടി എഴുതിയ 'ബലികുടീരങ്ങളെ'എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയത്.

പിതാവിന്റെ മരണം

മൂന്നാം വയസില്‍ പിതാവിനെ നഷ്ടപ്പെട്ട രാമവര്‍മയ്ക്ക് അച്ഛന്റെ മരണം തന്നെയായിരുന്നു മനസില്‍ തങ്ങിനിന്ന കുട്ടിക്കാല അനുഭവം. ബാല്യത്തിന്റെ നിഷ്‌കളങ്കതയില്‍, കുട്ടികളുടെ മനസിന്റെ സ്പന്ദനം ശരിക്കും മനസിലാക്കി രചിച്ച കവിതയാണ് 'ആത്മാവില്‍ ഒരു ചിത'
''മാനത്തെത്തിയ മഴവില്‍ക്കൊടിയേ
മായരുരുതേ നീ മായരുതേ
നീരദപാളികള്‍ തോളിലുയര്‍ത്തിയ
നീലപ്പീലിക്കാവടിയെ'ഈ ചെറു കവിത കുട്ടികളുടെ സൗന്ദര്യബോധത്തെ തൊട്ടുണര്‍ത്തി മനസില്‍ തങ്ങിനില്‍ക്കുന്നു.'ഉടഞ്ഞുപോയ മിഴിനീരിലെന്‍ പാനപാത്രം'' എന്നു തുടങ്ങുന്ന ഗാനവും കുട്ടികളോടുള്ള സ്‌നേഹവായ്പും വാത്സല്യവും പ്രകടമാക്കുന്നു.
തകഴിയുടെ 'ചെമ്മീന്‍'രാമു കാര്യാട്ട് സിനിമയാക്കിയപ്പോള്‍ സലീല്‍ ചൗധരി ചെമ്മീനിലെ പരീക്കുട്ടിക്കുവേണ്ടി ഈണം ചിട്ടപ്പെടുത്തിയപ്പോള്‍ അതനുസരിച്ചുവേണമായിരുന്നു വയലാറിന് പാട്ടെഴുതേണ്ടിയിരുന്നത്. ഏറെ പണിപ്പെട്ടാണ്.
''മാനസ മൈനേ വരൂ
മധുരം നുള്ളിത്തരൂ'എന്നു തുടങ്ങുന്ന ഗാനം ഈണത്തിനൊപ്പിച്ച് വയലാര്‍ എഴുതിയത്. മന്നാഡേ പാടിയ ഈ പാട്ട് ഒരുകാലത്ത് മലയാളിയുടെ പ്രിയപ്പെട്ട പ്രണയഗാനങ്ങളിലൊന്നായിരുന്നു.


വയലാര്‍ അവാര്‍ഡ്

വയലാറിന്റെ ഓര്‍മയ്ക്കായി വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയതാണ് വയലാര്‍ അവാര്‍ഡ്. മലയാളത്തിലെ മികച്ച സാഹിത്യകൃതിക്കാണ് അവാര്‍ഡ് നല്‍കുന്നത്. 1977മുതല്‍ ഒക്‌ടോബര്‍ 27-ന് ഈ അവാര്‍ഡ് നല്‍കുന്നു. 100000- രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങിയതാണ് അവാര്‍ഡ്. പ്രഥമ വയലാര്‍ അവാര്‍ഡ് ലളിതാംബിക അന്തര്‍ജനത്തിന്റെ 'അഗ്നിസാക്ഷി'കരസ്ഥമാക്കി.

ജീവിതരേഖ

ജനനം :1928 മാര്‍ച്ച് 25
അച്ഛന്‍ :വെള്ളാരപ്പള്ളി കേരളവര്‍മ തിരുമുല്‍പ്പാട്
അമ്മ :വയലാര്‍ രാഘവപ്പറമ്പില്‍ അംബാലിക തമ്പുരാട്ടി
ആദ്യകവിത:നിലവിളക്ക് (1947)
ആദ്യസമാഹാരം:പാദമുദ്രകള്‍ (1948)
1948-ല്‍ രാമവര്‍മ തിരുമുല്‍പ്പാട് എന്ന പേരില്‍ മാധവപൈ എന്ന പ്രസാധകന്‍ വയലാര്‍ രാമവര്‍മ എന്നാക്കി.
സിനിമയ്ക്ക് ആദ്യമായി പാട്ടെഴുതിയത്: ''കൂടപ്പിറപ്പ്'' എന്ന ചിത്രത്തിനുവേണ്ടി 1956-ല്‍.
'സര്‍ഗസംഗീതം' എന്ന ഗ്രന്ഥത്തിലെ മികച്ച കവിതാ സമാഹാരത്തിനുള്ള കേരളസാഹിത്യ അക്കാദമിയുടെ അവാര്‍ഡ് - 1961-ല്‍ ലഭിച്ചു.
ദേശീയ അവാര്‍ഡ്: :1974-ല്‍ ''അച്ഛനും ബാപ്പായും''
എന്ന ചിത്ര ത്തിനുവേണ്ടി രചിച്ച ഗാനം
മരണം: 1975 ഒക്‌ടോബര്‍ 27.

ദേശാടനക്കവി

പി.ജി
മലയാള കവിതാ മണ്ഡലത്തില്‍ ഒറ്റയാനായി സഞ്ചരിച്ച കവിയായിരുന്നു പി കുഞ്ഞിരാമന്‍ നായര്‍. എകാന്ത പഥികനായി, സദാ അസ്വസ്ഥനായി അലഞ്ഞുതിരിയുന്ന കവിയെ ഭക്തകവി എന്നു വിശേഷിപ്പിക്കപ്പെടാറുണ്ടെങ്കിലും ഭക്തിരസം മാത്രമല്ല, അദ്ദേഹത്തിന്റെ കവിതകള്‍ക്ക് വിശേഷമായത്. പ്രകൃതിയുടെ സൗന്ദര്യം അദ്ദേഹത്തിന് ലഹരിയായിരുന്നു.

സാഹിത്യസപര്യ

17 നാടകങ്ങള്‍, ആറുകഥകള്‍, അഞ്ചു ഗദ്യകവിതകള്‍, അഞ്ച് ജീവചരിത്രങ്ങള്‍, 35 കവിതാസമാഹാരങ്ങള്‍, അഞ്ച് ഖണ്ഡകാവ്യങ്ങള്‍, മൂന്ന് ബാലസാഹിത്യകൃതികള്‍ അങ്ങനെ 80 ഓളം കൃതികള്‍ പിയുടെ സാഹിത്യസംഭാവനകളായിട്ടുണ്ട്. കേരളീയതയോടുള്ള അനുരാഗവും ഭൂതകാലത്തോടുള്ള ഒടുങ്ങാത്ത ആരാധനയും ദേശീയതയും ഭക്തിയും ഏകാന്തതയും പ്രണയവുമെല്ലാം പി.യുടെ കവിതകളില്‍ നിഴലിച്ചു കാണാം. പതിനാലാം വയസിലെഴുതിയ പ്രകൃതിഗീതം എന്ന കവിത കെ.എസ്.എഴുത്തച്ഛന്‍ എന്ന സുഹൃത്ത് കണ്ടെത്തി പ്രസിദ്ധീകരിക്കുകയായിരുന്നു.
പിന്നെ പഠനത്തില്‍ ഉഴപ്പി മുഴുവന്‍ സമയം കവിതാ രചനയില്‍ മുഴുകാനാണ് പി.ശ്രമിച്ചത്. കവിത തലയ്ക്കുപിടിച്ച കുഞ്ഞിരാമന്‍ നായരുടെ പിന്നീടുള്ള ജീവിതം അലച്ചിലിന്റേതായിരുന്നു. ഈ ദേശാടനത്തിനിടയിലാണ് പ്രണയിനിയായ കുഞ്ഞിലക്ഷ്മിയെ വിവാഹം കഴിച്ചത്.

പ്രധാന കൃതികള്‍

വാസന്തിപ്പൂക്കള്‍, മണിവീണ, പൂമ്പാറ്റകള്‍, അന്തിത്തിരി, ഭദ്രദീപം, നിറപറ, കളിയച്ഛന്‍, ശംഖനാദം, പ്രപഞ്ചം, താമരത്തോണി, പൂക്കളം, നക്ഷത്രമാല, രഥോത്സവം തുടങ്ങി ഒട്ടേറെ കവിതാസമാഹാരങ്ങളും, ഷാജഹാന്‍, അമരസിംഹന്‍, ചന്ദ്രഗുപ്തന്‍, സീത തുടങ്ങിയ നാടകങ്ങളും പറയിപെറ്റ പന്തിരുകുലം, ഇന്ദിര, രമാബായി, വിചാര വിഹാരം മുതായവ ഗദ്യസമാഹാരങ്ങളും ആത്മകഥകളായി ഗണിക്കപ്പെടാവുന്ന നിത്യകന്യകയത്തേടി, എന്നെത്തിരയുന്ന ഞാന്‍, കവിയുടെ കാല്പാടുകള്‍ എന്നിവയും മലയാളഭാഷയ്ക്ക് പി.നല്‍കിയ വിലപ്പെട്ട സംഭാവകളാണ്.1949-ല്‍ നീലേശ്വരം രാജാവ് ഭക്തകവി എന്ന ബിരുദം സമ്മാനിച്ചിട്ടുണ്ടെങ്കിലും ഭക്തിഗ്രന്ഥങ്ങള്‍ കുറച്ചേ എഴുതിയിട്ടുള്ളൂ. എന്നാല്‍ പ്രപഞ്ച ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു അദൃശ്യശക്തിയോടുള്ള ആരാധനാ മനോഭാവം അദ്ദേഹത്തിന്റെ കൃതികളിലെല്ലാം കാണാം.
ഭാരതീയ സംസ്‌കാരത്തോടുള്ള അചഞ്ചലമായ കൂറും ഇടക്കാലം കൊണ്ട് ആ സംസ്‌കാരത്തിനു വന്നുചേര്‍ന്ന ച്യുതിയോടുള്ള ഒടുങ്ങാത്ത അമര്‍ഷവും കുഞ്ഞിരാമന്‍ നായരുടെ കവിതകളില്‍ കാണാം. മാതൃഭൂമിക്കു വന്നുഭവിച്ച അപചയമോര്‍ത്ത് കരയുകയും അതിനേക്കാളധികമായി രോഷാകുലനാവുകയും ചെയ്യുന്ന കവിയെയും പല കവിതകളിലും കാണാന്‍ കഴിയും.
സ്വാര്‍ഥലാഭക്കൊതിയന്മാരായ ഇന്നെത്ത ഭരണകര്‍ത്താക്കളെ അപലപിക്കുന്നത് വളരെ ശക്തമായ ഭാഷയില്‍ തന്നെയാണ്.
കുഞ്ചന്‍ നമ്പ്യാര്‍ക്കുശേഷം പി.കുഞ്ഞിരാമന്‍ നായരെപ്പോലെ കേരളത്തെപ്പറ്റിയും കേരളത്തിനുവേണ്ടിയും സാക്ഷാല്‍ കേരളീയനായി നിന്നുകൊണ്ട് പാടിയ മറ്റൊരു കവിയുമില്ല. കുഞ്ചന്‍ കമ്പ്യാര്‍ കേരളത്തിലെ മനുഷ്യജീവിതത്തെ കാവ്യ വിഷയമാക്കിയപ്പോള്‍ പി.കേരളത്തിന്റെ പ്രകൃതി ചലനങ്ങളില്‍ പോലും മനുഷ്യ ചേതന ദര്‍ശിച്ചു. തിരുവോണവും വിഷുവും തിരുവാതിരയും ഉത്സവങ്ങളും അമ്പലങ്ങളും പക്ഷികളും മരങ്ങളും പൂക്കളും നദികളും മഞ്ഞും വെയിലും മഴയും കുന്നും തടാകവും കടലും കാറ്റും കോളും നിലാവും എന്നുവേണ്ട സമസ്തവും ഈ കവിയുടെ വിഷയങ്ങളായി.

ഭാവന ധൂര്‍ത്തടിച്ചു രസിച്ച കവി

നിളയെക്കുറിച്ച് എണ്ണമറ്റ വരികള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. നെല്‍പ്പാടങ്ങളും തെങ്ങിന്‍ തോപ്പുകളും അമ്പലങ്ങളും അമ്പലക്കുളങ്ങളും സര്‍പ്പക്കാവുകളും ഓണവും ഓണത്തല്ലും വിഷുപ്പക്ഷിയും തുള്ളലും കഥകളിയും ഇവയെല്ലാമായി ഇണങ്ങിക്കഴിയുന്ന മനുഷ്യരും ആ കവിതകളിലുണ്ട്.
ഭാവന ധൂര്‍ത്തടിച്ചു രസിച്ച കവിയാണ് കുഞ്ഞിരാമന്‍ നായര്‍. ലക്കും ലഗാനുമില്ലാതെയും തലങ്ങും വിലങ്ങും നോക്കാതെയും ഇദ്ദേഹത്തിന്റെ ഭാവന തുള്ളിമറഞ്ഞു. അതോടൊപ്പം അലങ്കാരങ്ങളും ഇമേജുകളും സിംബലുകളും ആ വരികളിലൂടെ അണിനിരന്നു. ഭാവനയുടെ നിറം ചാര്‍ത്താത്ത ഒരൊറ്റ വരിയും ഇദ്ദേഹം എഴുതിയിട്ടില്ലെന്നു പറയാം. എന്നാല്‍ ഔചിത്യപൂര്‍വം തന്റെ ഭാവനയെ നിയന്ത്രിക്കാനോ സംവിധാനം ചെയ്തു അവതരിപ്പിക്കാനോ ഒരിക്കലും ഒരുങ്ങിയില്ല. ധൂര്‍ത്ത പുത്രന് പണം വാരിക്കോരിക്കൊടുക്കുന്ന പിതാവിനെപ്പോലെയാണ് പ്രകൃതി കുഞ്ഞിരാമന്‍ നായര്‍ക്ക് ഭാവനാസമ്പത്ത് സമ്മാനിച്ചത്.

മടക്കയാത്ര

പ്രേമപൂജയും സൗന്ദര്യാരാധനയും പി.യുടെ കവിതയ്ക്ക് മുഖ്യ വിഷയമാണെങ്കിലും ശോകത്തിന്റെ അടിത്തറയില്‍ തന്നെയാണ് ആ കാവ്യപ്രപഞ്ചം നിലുറപ്പിച്ചിട്ടുള്ളത്. ദാരിദ്ര്യം തൊഴിലില്ലായ്മ, മരണം, രോഗം എന്നിങ്ങനെയുള്ള മനുഷ്യ ദുഃഖങ്ങള്‍ ഇദ്ദേഹം പകര്‍ത്തിയിട്ടുണ്ട്. അതുപോലെ അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ തിന്മകള്‍ ഭരണപക്ഷത്തോ മറുപക്ഷത്തോ കണ്ടാല്‍ നോക്കി നിന്നിട്ടില്ല. മലയാളത്തിന്റെ ഉണ്മ വഴിഞ്ഞൊഴുകുന്ന ഈ കവിതകള്‍ മലയാളിയുള്ളിടത്തോളം കാലം നിലനില്‍ക്കും. 1956 ഒക്‌ടോബര്‍ 25-ന് കാഞ്ഞങ്ങാടിനടുത്തുള്ള വെള്ളിക്കോത്തു ഗ്രാമത്തില്‍ ജനിച്ചു. 1978 മെയ് 27ന് തിരുവനന്തപുരം സി.പി.സത്രത്തില്‍ വച്ച് കവിത എഴുതിക്കൊണ്ടിരിക്കെ തന്നെ നിലച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  5 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  5 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  6 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  6 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  6 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  6 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  6 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  6 days ago