സര്‍വകലാശാലകള്‍ ഏപ്രില്‍ 30നകം ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിക്കണം: മന്ത്രി ജലീല്‍
തേഞ്ഞിപ്പലം: കേരളത്തിലെ സര്‍വകലാശാലകള്‍ ഏപ്രില്‍ 30നകം ബിരുദ പരീക്ഷാ ഫലവും മെയ് 31നകം ബിരുദാനന്തര ബിരുദ ഫലവും പ്രസിദ്ധീകരിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.
കേരളത്തിന് പുറത്ത് ഉന്നത പഠനത്തിന് ചേരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഫലം വൈകുന്നത് കാരണം ഒരു വര്‍ഷം നഷ്ടപ്പെടുന്ന സ്ഥിതി വരരുതെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗോള്‍ഡന്‍ ജൂബിലി പരീക്ഷാഭവന് അനക്സ് കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി.
ബി.എസ്.എന്‍.എലിന്റെ സഹകരണത്തോടെ സംസ്ഥാന ഐ.ടി മിഷന് സര്‍വകലാശാലയില്‍ നടപ്പാക്കുന്ന വൈഫൈ ഹോട്ട്സ്പോട്ടിന്റെ ഉദ്ഘാടനം ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജര്‍ എ.എസ് സുകുമാരന്‍ നിര്‍വഹിച്ചു. പരീക്ഷാ കണ്ട്രോളര് ഡോ.വി.വി ജോര്‍ജ്കുട്ടി, യൂനിവേഴ്സിറ്റി എന്‍ജിനീയര്‍ കെ.എം അനില്‍ എന്നിവര്‍ വിവിധ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ.സി.എല്‍ ജോഷി, കെ.കെ ഹനീഫ, ഡോ.എം. സത്യന്, ഡോ.ടി.എം വിജയന്, ഡോ.ജി. റിജുലാല്‍, കെ. കെബാലകൃഷ്ണന്‍ സംബന്ധിച്ചു. പ്രോ വൈസ് ചാന്‍സലര്‍ ഡോ.പി. മോഹന്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ.ടി.എ അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."