പെറുവില്‍ 14ാം നൂറ്റാണ്ടില്‍ ബലിയറുക്കപ്പെട്ട 250 കുട്ടികളുടെ അസ്ഥികള്‍ കണ്ടെത്തി
ലിമ: 13-15 നൂറ്റാണ്ടുകള്‍ക്കിടയില്‍ ദൈവങ്ങള്‍ക്കുവേണ്ടി ബലിനല്കപ്പെട്ട 250 കുട്ടികളുടെ അസ്ഥികള്‍ പെറുവില്‍ കണ്ടെത്തി. നാലു മുതല്‍ 14 വയസു വരെയുള്ള കുട്ടികളുടെ തലയോട്ടികളും അസ്ഥികളുമാണ് കണ്ടെത്തിയതെന്ന് ആര്‍ക്കിയോളജി വിഭാഗം അറിയിച്ചു. 40 യോദ്ധാക്കളുടെ അസ്ഥികളും കൂട്ടത്തിലുണ്ട്.
പ്രി കൊളംബിയന്‍ ചിമു നാഗരികതയുടെ കാലത്താണ് ഇതു നടന്നതെന്ന് അനുമാനിക്കുന്നു. പെറു ദേശീയ വാര്‍ത്താ ഏജന്‍സി ഇതിന്റെ വിഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഉത്തര പെറുവില്‍ അധിവസിച്ചിരുന്ന ചിമു നാഗരികതയാണ് പ്രശസ്തമായ ചാന് ചാന് പട്ടണം നിര്‍മിച്ചത്.
എല്‍നിനോ പോലുള്ള പ്രകൃതിദുരന്തങ്ങളില്‍ നിന്നു രക്ഷപ്പെടുന്നതിനു വേണ്ടിയാണ് ചിമു ദൈവങ്ങള്‍ക്ക് കുട്ടികളെ ബലിനല്‍കിയതെന്ന് ആര്‍ക്കിയോളജിസ്റ്റുകള്‍ പറയുന്നു.
നാലു കൂട്ടക്കുഴിമാടങ്ങളാണിവിടെ കണ്ടെത്തിയത്. മൂന്നെണ്ണത്തിലും കുട്ടികളുടെയും ഒന്നില്‍ മൃഗങ്ങളുടെയും അസ്ഥികളാണ്. എ.ഡി 1200-1450 കാലത്തിനിടയിലാണ് കൂട്ടബലി നടന്നതെന്നു കരുതുന്നു. ഇതു മൂന്നാംതവണയാണ് ഉത്തര ലിമുവില് ആര്‍ക്കിയോളജിസ്റ്റുകള്‍ ഇത്തരം കുഴിമാടങ്ങള്‍ കണ്ടെത്തുന്നത്. എന്നാല്‍ ഇത്ര വലിയ ഉദ്ഘനനം ഇതാദ്യമാണ്. ഇത്തരത്തിലുള്ള കുഴിമാടങ്ങള്‍ ഇനിയും ഉണ്ടായേക്കുമെന്ന് ആര്‍ക്കിയോളജി വിഭാഗം മേധാവി ഫെറന്‍ കാസ്റ്റില്ലോ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."