യുവതി മരിച്ച സംഭവം ചികിത്സാ പിഴവെന്ന് ആരോപണം
കല്ലമ്പലം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയ യുവതി മരിച്ചത് ചികിത്സാപ്പിഴവ് കാരണമെന്ന് ആരോപണം. വര്‍ക്കല രഘുനാഥപുരം ചേതന ഹൗസില്‍ സുമയ്യ (30) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് അലര്‍ജി ഉണ്ടാവുകയും സ്വകാര്യ ഹോസ്പിറ്റലില്‍ ചികിത്സതേടുകയുമായിരുന്നു. ആശുപത്രിയില്‍ നിന്ന് ഇന്‍ജക്ഷനും ഗുളികയും നല്കി മടക്കിവിട്ടു. രാത്രി വൈകി അസഹനീയമായ വയറുവേദനയെ തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ന്ന് സുമയ്യയെ വീണ്ടും ഇതേ ആശുപത്രിയില്‍ എത്തിച്ചു.
തുടര്‍ന്ന് ഡോക്ടര്‍ നല്കിയ ഗുളിക കഴിച്ച സുമയ്യയുടെ ശരീരമാസകലം നീരുവരികയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. അമിത തോതില്‍ ഗുളിക നല്‍കിയതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് സംഘര്‍ഷാവസ്ഥയുണ്ടായി. തുടര്‍ന്ന് ആര്.ഡി.ഒ സ്ഥലത്തെത്തി ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."