വളയത്ത് സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്
കല്ലാച്ചി: വളയത്ത് രണ്ടിടങ്ങളിലായി സ.ിപി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ ബോംബേറ്. പരുക്കേറ്റ രണ്ടു സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് കുറ്റിക്കാട് സ്‌കൂളിനു സമീപത്തെ കുനിയില്‍ ബാബുവിന്റെയും പുലര്‍ച്ചെ കുറുവന്തേരി റോഡിലെ മാറാം വീട്ടില്‍ കുമാരന്റെയും വീടിനു നേരെയും ബോംബേറുണ്ടായത്.
കുമാരന്റെ മകള്‍ വിജിന, ബന്ധു ദേവി എന്നിവര്‍ക്കാണ് പരുക്കേറ്റത്. വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട അയല്‍വാസി യുവ മോര്‍ച്ച പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷയുടെ ചില്ലുകളും സ്‌ഫോടനത്തില്‍ തകര്‍ന്നു. സ്ഥലത്തെത്തിയ വളയം പൊലിസ് കേസെടുത്തു.
പ്രതികളെ കണ്ടെത്തുന്നതിനും ജനങ്ങളുടെ ഭീതിയകറ്റുന്നതിനും പൊലിസ് ഫലപ്രദമായി ഇടപെടണമന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമായ അഹമ്മദ് പുന്നക്കല്‍ ആവശ്യപ്പെട്ടു. വീടുകള്‍ യു.ഡി.എഫ് നേതാക്കളായ അഹമ്മദ് പുന്നക്കല്‍, ടി.എം.വി അബ്ദുല്‍ ഹമീദ്, പി.കെ ശങ്കരന്‍, ടി.ടി.കെ ഖാദര്‍ ഹാജി, കെ. ചന്ദ്രന്‍ മാസ്റ്റര്‍, രവീഷ് വളയം, സി.എച്ച് ഹമീദ് മാസ്റ്റര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."