HOME
DETAILS

ബ്രിട്ടന്‍ തെരഞ്ഞെടുപ്പ്: മാറിമറിഞ്ഞ് ഫലസൂചനകള്‍; തൂക്കുസഭക്കും സാധ്യത

  
backup
June 09 2017 | 02:06 AM

election-results-2017-uk

ലണ്ടന്‍: ബ്രിട്ടന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണല്‍ പുരോഗമിക്കുന്നു. ഫലസൂചനകള്‍ ഇരുപക്ഷത്തേക്കും മാറിമറിയുന്നതായാണ് റിപ്പോര്‍ട്ട്.

ഫലത്തിന്റെ ആദ്യ സൂചനകള്‍ ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമായിരുന്നെങ്കില്‍ ഇപ്പോള്‍ തെരേസമെയുടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി മുന്നേറുന്നതായി സൂചന.  കണ്ടസര്‍വേറ്റിവ് 292 ലേബര്‍പാര്‍ട്ടി 250 എന്നിങ്ങനെയാണ് ഇപ്പോഴത്തെ നില. സ്‌കോട്ടീഷ് നാഷണല്‍ പാര്‍ട്ടി 34 29 സീറ്റും ലിബറല്‍ ഡെമോക്രാറ്റുകള്‍ 11 സീറ്റും നേടിയിട്ടുണ്ട്.

കണ്‍സര്‍വേറ്റീവിന് 314 സീറ്റും ലേബറിന് 266 സീറ്റും ലഭിക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനം. കഴിഞ്ഞതവണ സ്‌കോട്ട്‌ലന്‍ഡില്‍ അമ്പത്തൊമ്പതില്‍ 56 സീറ്റും നേടിയ സ്‌കോട്ടീഷ് നാഷണല്‍ പാര്‍ട്ടിക്ക് 34 സീറ്റാണ് എക്‌സിറ്റ്‌പോള്‍ പ്രവചിക്കുന്നത്. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 14 സീറ്റും. ഇന്ത്യന്‍ സമയം രാവിലെ പത്തുമണിയോടെ തിരഞ്ഞെടുപ്പുഫലം ഏതാണ്ട് പൂര്‍ണമായും പുറത്തുവരും.

യൂറോപ്യന്‍ യൂനിയന്‍ വിടുന്നതുമായി ബന്ധപ്പെട്ടു നടന്ന ബ്രെക്‌സിറ്റ് വോട്ടെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതി ഒരു വര്‍ഷം പൂര്‍ത്തീകരിക്കാനിരിക്കെയാണ് വീണ്ടും ബ്രിട്ടനില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പാര്‍ലമെന്റിന്റെ അധോസഭയിലും പ്രജാസഭയിലുമായി 650 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇംഗ്ലണ്ട്, വെയില്‍സ്,സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലായി ആകെ 3,300 പേര്‍ ജനവിധി തേടി.

ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉറപ്പിക്കാനായി കാലാവധി തീരും മുന്‍പ് തന്നെ പ്രധാനമന്ത്രി തെരേസാ മേ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. നാല് കോടി ജനങ്ങളാണ് ഇത്തവണ സമ്മതിദാനവകാശമുണ്ടായിരുന്നത്. 2015ലെ പൊതുതെരഞ്ഞെടുപ്പിനും 2014ലെ സ്‌കോട്ടിഷ് ജനഹിതത്തിനും 2016ലെ ബ്രെക്‌സിറ്റ് വോട്ടെടുപ്പിനും പിറകെ മൂന്നു വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് ബ്രിട്ടീഷ് ജനത പോളിങ് കേന്ദ്രങ്ങളിലെത്തിയത്.

പ്രജാസഭയിലെ ആകെ 326 സീറ്റുകളില്‍ ഭൂരിപക്ഷം നേടുന്ന പാര്‍ട്ടിയുടെ നേതാവായിരിക്കും ബ്രിട്ടനില്‍ പ്രധാനമന്ത്രിയാകുക. നിലവിലെ പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റിവ് പാര്‍ട്ടി പ്രതിനിധിയുമായ തെരേസാ മേയും ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനും തമ്മിലാണ് പ്രധാന പോരാട്ടം. തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ ആദ്യഘട്ടത്തില്‍ തൂക്കുസഭക്ക് സാധ്യത കല്‍പിച്ചിരുന്നെങ്കിലും അന്തിമ സര്‍വേകള്‍ മേക്ക് നേരിയ മുന്‍തൂക്കം നല്‍കിയിട്ടുണ്ട്.

നിലവില്‍ 12 അംഗങ്ങളുടെ ഭൂരിപക്ഷം മാത്രമാണ് മേക്ക് ബ്രിട്ടീഷ് പാര്‍ലമെന്റിലുള്ളത്. ഭര്‍ത്താവ് ഫിലിപ്പിനോടൊപ്പം ഇംഗ്ലണ്ടിലെ മെയ്ഡന്‍ഹെഡിലെ പോളിങ് കേന്ദ്രത്തിലെത്തിയാണ് തെരേസാ മേ വോട്ട് ചെയ്തത്. ജെറമി കോര്‍ബിന്‍ ഇസ്‌ലിങ്ടണിലെ പേക്മാന്‍ പ്രൈമറി സ്‌കൂളിലെ പോളിങ് കേന്ദ്രത്തിലും ലിബറല്‍ ഡെമോക്രാറ്റ്‌സ് നേതാവ് ടിം ഫാരണ്‍ കംബ്രിയയിലെ സ്റ്റോണ്‍ക്രോസ് മാനര്‍ ഹോട്ടലിലുമെത്തി വോട്ട് രേഖപ്പെടുത്തി. ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍, ആരോഗ്യ സാമൂഹിക സുരക്ഷാ പദ്ധതി, ഭീകരവാദം, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ആഭ്യന്തര വിഷയങ്ങള്‍ എന്നിവയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമായും ചര്‍ച്ചയായത്. മുസ്‌ലിംകുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്ക് പേരു കേട്ടയാളാണ് തേരേസാ മേ. ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് അവര്‍ക്ക് മുന്നിലുള്ള പ്രധാന കടമ്പ. മധ്യ ഇടതുപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ അധ്യക്ഷന്‍ ജെറമി കോര്‍ബിന്‍ ആണവ നിരായുധീകരണം, ഫലസ്തീന്‍ ഐക്യദാര്‍ഢ്യം, മൃഗാവകാശം, സ്വവര്‍ഗാനുരാഗികളുടെ അവകാശം, സ്വതന്ത്ര അയര്‍ലന്‍ഡ് തുടങ്ങിയ നിലപാടുകളുടെ പേരില്‍ പ്രസിദ്ധനാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  2 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago